ഗവർണർക്ക് നല്ലത് അധികം സംസാരിക്കാതെ കേരളം വിടുന്നതാണ് -രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഗവർണർക്ക് നല്ലത് അധികം സംസാരിക്കാതെ കേരളം വിടുന്നതാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കാത്തത് എന്ത് കൊണ്ടാണെന്നും മാങ്കൂട്ടത്തിൽ പോസ്റ്റിൽ ചോദിക്കുന്നു.

രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"I won't talk to Kairali, I won't talk to MediaOne. If u want I will Go"

ആരിഫ് മുഹമ്മദ് ഖാൻ...

ഈ ആരിഫ് ഖാനോട് ഒരു പൗരൻ എന്ന നിലയിൽ പറയാനുള്ളത്,

"U better don't talk and better leave this state"

എന്തുകൊണ്ടാണ് കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫിനെ പുറത്താക്കണം എന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കാത്തത്?

മീഡിയവൺ, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്നും കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരു മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ പുറത്താക്കിയത്. കൈരളിയെയും മീഡിയവൺ ചാനലിനെയും വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് പോകുംവഴി കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ മാധ്യമവിലക്ക്.

വാർത്തസമ്മേളനത്തിനിടെ മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകർ കൂട്ടത്തിലുണ്ടോയെന്ന് ഗവർണർ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടർന്ന് ഇവരോട് വാർത്തസമ്മേളനത്തിൽ നിന്ന് പുറത്തുപോകാൻ പറയുകയായിരുന്നു. മീഡിയവണും കൈരളിയും തനിക്കെതിരെ കാമ്പയിൻ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

അതേസമയം, ഗവർണറുടെ വാർത്തസമ്മേളനത്തിന് അറിയിപ്പ് ലഭിച്ചിട്ടാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കിയ മീഡിയവൺ, അതിന്‍റെ ഇ-മെയിൽ സന്ദേശം ചാനൽ പുറത്തുവിട്ടു. 

Tags:    
News Summary - Rahul Mamkootathil attack to Kerala Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.