പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ കാണരുതെന്ന് ആഗ്രഹിച്ച അഞ്ചുപേരും ഇക്കുറി നിയമസഭയിലുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ആ അഞ്ച് പേർക്കും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ഷാഫി പറമ്പിൽ (പാലക്കാട്), കെ.എസ് ശബരിനാഥൻ (അരുവിക്കര), വി.ടി ബൽറാം (തൃത്താല), അനിൽ അക്കര (വടക്കാഞ്ചേരി), കെ.എം ഷാജി (അഴീക്കോട്) എന്നിവരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ദേശിച്ചത്. ഈ അഞ്ചുപേരും സിറ്റിങ് സീറ്റുകളിൽ കടുത്ത വെല്ലുവിളി നേരിടുേമ്പാഴാണ് രാഹുലിന്റെ അവകാശ വാദം. ഷാഫി പറമ്പിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരനിൽ നിന്നും വെല്ലുവിളി നേരിടുേമ്പാൾ മറ്റു നാലുപേരെയും വീഴ്ത്താനായി ലഭ്യമായതിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.