പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. മുൻ എം.എൽ.എയും വടകര എം.പിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസും രാഹുലിനൊപ്പം റാലിയിൽ പങ്കെടുത്തു. തുറന്ന ജീപ്പിൽ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തി.
പാലക്കാട് തനിക്ക് കിട്ടിയതിനേക്കാള്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ജനങ്ങളാണ് ആത്മവിശ്വാസം. വടകരയില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും തോല്‍പിക്കുക എന്നതായിരുന്നു ഡീല്‍. അതേ ഡീല്‍ പാലക്കാട്ടും ഉണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട്ടെ കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യ വിമർശനമുയർത്തി പി. സരിൻ വിമതപക്ഷത്തേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. എൽ.ഡി.എഫ് പിന്തുണക്കുമെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് സരിന്‍റെ നിലപാട്. സരിന്‍റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് ഗുണകരമാണെങ്കിൽ അക്കാര്യം ആലോചിക്കുമെന്നാണ് സി.പി.എം പറയുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനം ഉടനുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.