പള്ളിക്കര: ലോക്ഡൗണ്‍ കാലത്ത് പ്ലാവില കാൻവാസാക്കി രാഹുല്‍ രാജിെൻറ ചിത്രരൂപകൽപന. രാഷ്ട്രീയനേതാക്കള്‍, സിനിമനടന്മാര്, സ്പോർട്സ് താരങ്ങള്‍, സാധാരണക്കാരുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്ലാവിലയില് കൊത്തിയെടുക്കുകയാണ് ഈ കരിമുകള്‍ സ്വദേശി.
‘മാധ്യമം’, ‘മീഡിയവണ്‍’ ലോഗോകളും പ്ലാവിലയില് തീര്‍ത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്ലാവിലയില് കൊത്തിയെടുത്ത ചിത്രം കഴിഞ്ഞദിവസം പെരിങ്ങാലയില്‍ നടന്ന ചടങ്ങില്‍ നേരിട്ട് കൈമാറി.
ലോക്ഡൗൺ സമയത്താണ് തെൻറ ഉള്ളിെല ഈ കലയെ രാഹുല്‍ തിരിച്ചറിഞ്ഞത്. നേരേത്ത വലിയ കുപ്പിയില്‍ പെയിൻറ് ചെയ്ത് പല പടങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം എത്തിയതോടെ പലരും തങ്ങളുടെ ചിത്രം ആവശ്യപ്പെട്ടു.
ഐ.ടി.എ പാസായ രാഹുല്‍ കരിമുകളില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കരിമുകള്‍ പുത്തന്‍കുടിയില്‍ രാജു-അംബിക ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.