തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മധുരക്ക് പകുത്തുനൽകാനുള്ള നീക്കം വീണ്ടും. തമിഴ്നാട്ടിലെ തിരുനെൽവേലിക്കടുത്തുള്ള മേലേപ്പാളയം തൊട്ട് ഷൊർണൂരിനടുത്തുള്ള വള്ളത്തോൾ നഗർ വരെയുള്ള തിരുവനന്തപുരം ഡിവിഷനിൽനിന്ന് നേമം മുതൽ മേലേപ്പാളയം വരെയുള്ള പാത മധുര ഡിവിഷനിൽ ചേർക്കാനാണ് ശ്രമം.
ഡിവിഷൻ വിഭജനത്തിന് നിർദേശങ്ങളാരാഞ്ഞ് റെയിൽവേ ബോർഡ് നേരത്തെ ദക്ഷിണ റെയിൽവേക്ക് കത്ത് നൽകിയത് വിവാദമായതിനിടെ കേരളത്തിലെത്തിയ റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി ഡിവിഷൻ വിഭജിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, വിഭജനനീക്കം ശക്തമാണെന്ന സൂചന നൽകി ദക്ഷിണ റെയിൽവേയിൽനിന്ന് മധുര, തിരുവനന്തപുരം ഡിവിഷനുകളിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിന് സെക്ഷൻ കൈമാറ്റത്തിനുള്ള ശിപാർശകൾ സമർപ്പിക്കാൻ കത്തയച്ചിരിക്കുകയാണ്. വിഭജനം നടന്നാൽ തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി (145 കിലോമീറ്റർ), നാഗർകോവിൽ-കന്യാകുമാരി (15) സെക്ഷനുകളടങ്ങുന്ന 160 കിലോമീറ്ററാണ് തിരുവനന്തപുരം ഡിവിഷന് നഷ്ടമാവുക.
തിരുവനന്തപുരത്തിെൻറ ഒരുവര്‍ഷത്തെ വരുമാനം 1600 കോടി രൂപയാണ്. ഇതില്‍ 400 കോടി ലഭിക്കുന്നത് ഈ പാതയില്‍നിന്നാണ്. ഏറെ വരുമാനമുള്ള ഇൗഭാഗം ഏറ്റെടുക്കുന്നതിന് പകരം കൊല്ലം-ചെേങ്കാട്ട ലൈനിലെ വരുമാനം കുറഞ്ഞ കൊല്ലം-ഭഗവതിപുരം സെക്ഷനിലെ 89 കിലോമീറ്ററാണ് കിട്ടുക. ഇൗ ലൈനിലെ തന്നെ ലാഭമുള്ള തെങ്കാശിയും ചെേങ്കാട്ടയും മധുരയിൽ നിലനിർത്തുകയും ചെയ്യും. ഫലത്തിൽ കേരളത്തിന് നഷ്ടക്കച്ചവടമാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെയുള്ള ചരക്ക് നീക്കങ്ങൾക്കായി നിർമിക്കുന്ന നിർദിഷ്ട വിഴിഞ്ഞം-ബാലരാമപുരം പാതയും മധുരയുടെ കീഴിലാവും. ഇതോടെ പുതിയ വരുമാനമാർഗവും തിരുവനന്തപുരത്തിന് കൈവിടും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള തിരുനെൽവേലിയിലെ സൗകര്യം ഡിവിഷന് നഷ്ടപ്പെടും.
പാത കൈമാറുന്നതിന് സാേങ്കതിക തടസ്സങ്ങളില്ലെന്ന് ദക്ഷിണ റെയിൽവേ ചീഫ് ട്രാൻസ്പോർട്ട് പ്ലാനിങ് മാനേജർ ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മധുര ഡിവിഷനെ ലാഭത്തിലാക്കാനാണ് തിരുവനന്തപുരം ഡിവിഷനെ വെട്ടിമുറിക്കാൻ നീക്കംനടക്കുന്നതെങ്കിലും രാഷ്ട്രീയ തീരുമാനം കൂടിയുെണ്ടങ്കിലേ ഇക്കാര്യം നടക്കൂവെന്നാണ് റെയിൽവേയിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.
തമിഴ്നാട്ടിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദം ഇപ്പോൾ തന്നെ ശക്തമാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമാക്കുന്നതിനാണ് റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും ആരായുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.