പാലക്കാട്: കടം വ്യവസ്ഥയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ പദ്ധതിയുമായി റെയില്‍വേ. ഐ.ആര്.സി.ടി.സിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സൗകര്യം ലഭ്യമാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. യാത്രയുടെ അഞ്ച് ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണമില്ലെങ്കില്‍ 14 ദിവസത്തിനം നല്കിയാല് മതി.
ഇ--മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ അല്ലെങ്കിൽ പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഈ സേവനത്തിന് നിര്‍ബന്ധമാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇപേലേറ്റർ (epaylater) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നത്. ഒ.ടി.പി (വണ്‍ടൈം പാസ്വേര്ഡ്) ഉപയോഗിച്ചായിരിക്കും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക. ഉപഭോക്താവിെൻറ സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്) സ്കോര്‍ അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.