കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മാനദണ്ഡം മാറ്റിെവച്ച് കൈയയച്ചു സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനോട് അഭ്യർഥിച്ചു.
പ്രളയക്കെടുതി വിലയിരുത്താനെത്തിയ രാജ്നാഥിന് നല്കിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. അഞ്ചുദശാബ്ദത്തിനിെടയുണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. സ്ഥിതി നേരിടാൻ 4000 കോടി രൂപ അനുവദിക്കണം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്ര ദുരന്ത നിവാരണ സേനയെ അയക്കണം. ബാങ്കുകളില്‍നിന്ന് കര്‍ഷകര്‍ എടുത്ത കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കണം. ഭാഗികമായി നശിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്ക് ധനസഹായം നല്‍കണം.
കൃഷി നശിച്ചവര്‍ക്ക് വീണ്ടും കൃഷിയിറക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം.
കുട്ടനാട് പാക്കേജിെൻറ രണ്ടാംഘട്ടത്തിന് തുക അനുവദിക്കണം. കടല്‍ഭിത്തി നിര്‍മിക്കാന്‍ പദ്ധതി േവണം. മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കണം - നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.