സെൻട്രൽ റെയിൽ വെ സ്​റ്റേഷന്​ മുൻഭാഗം

കനത്ത മഴ; തലസ്ഥാന നഗരിയിലെ പലയിടങ്ങളും വെള്ളത്തിനടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളം കയറി. തലസ്ഥാനത്ത്​ വൈകുന്നേരത്തോടെ പെയ്​ത കനത്തമഴയിൽ സെൻട്രൽ സ്​റ്റേഷനിലെ പ്ലാറ്റ്​ ഫോമിലടക്കം വെള്ളം.താഴ്​ന്ന പല ​പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്​. വൈകുന്നേരത്തോടെ ഇടിയും മിന്നലോടെയും കന്നത്ത മഴയാണ്​ പ്രദേശങ്ങളിൽ​ പെയ്​തത്​. തമ്പാനൂർ,കെ.എസ്​.ആർ.ടി.സി,എസ്​.എസ്​ കോവിൽ എന്നിവിടങ്ങളി​െലല്ലാം വെള്ളം കയറി. പല കച്ചവ



കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴയാണ്​ ഇന്നനുഭവപ്പെട്ടത്​. കോഴിക്കോട്​ കക്കയം,കാസർകോട്​ വെള്ളരിക്കുണ്ട്​ എന്നിവിടങ്ങളിലും കനത്ത മഴ പെയ്​തു.

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനൊപ്പം കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴ​പെയ്യുമെന്നും കേന്ദ്ര ​​ കാലാവസ്ഥവകുപ്പ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - rain in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.