വേനൽ ചൂട് പരിധിവിടുന്നതിനിടെ ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ ഇന്ന് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തലസ്ഥാനമടക്കമുള്ള എട്ട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. വേനൽ ചൂടിൽ ഉരുകുന്ന കേരളത്തിന് വേനൽമഴ ആശ്വാസമാകുമെന്ന പ്രതീക്ഷയാണുള്ളത്.

ഇതിനിടെ സംസ്ഥാന തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Rain likely in eight districts today and three districts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.