തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്തിരുന്ന തീവ്രന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായശേഷം ദുർബലമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറുദിശയിൽ വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ന്യൂനമർദമായി വീണ്ടും ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മാർച്ച് എട്ട് വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
ഇന്ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 35 മുതൽ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
തൃശൂർ: 2021ൽ കേരളത്തിൽ ലഭിച്ചത് റെക്കോഡ് മഴയും മഴ ദിനങ്ങളും. 25 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മഴമാപിനികളിൽ രേഖപ്പെടുത്തിയത്. 4482 മില്ലിമീറ്റർ. ഏറ്റവും കൂടുതൽ മഴ ദിനങ്ങൾ ലഭിച്ചതും 2021ൽ ആയിരുന്നു. 168 മഴ ദിനങ്ങൾ. ഹാം റേഡിയോ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ മഴമാപിനി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള സംവിധാനങ്ങളുപയോഗിച്ച് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്യൂണിക്കേഷൻ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ പെയ്യുന്ന മഴ ഒരു ആധികാരിക രേഖയായി കണക്കാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്യൂണിക്കേഷൻ പ്രസിഡന്റ് എം.എ. ഷാജഹാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.