Representational Image

അടുത്ത അഞ്ചു​ ദിവസം മഴ ശക്തമാകും; എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ അടുത്ത അഞ്ചു​ ദിവസം വ്യാപക മഴ ലഭിക്കും. ബുധനാഴ്ച എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ഒഡിഷ തീരത്തിനു മുകളിലെ ന്യൂനമര്‍ദവും സജീവമായ മൺസൂൺ പാത്തിയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെയുള്ള ന്യുനമര്‍ദ പാത്തിയുമാണ്​ കേരളത്തിൽ കനത്ത മഴക്ക്​ വഴിയൊരുക്കുന്നത്​.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന്​ മത്സ്യത്തൊഴിലാളികള്‍ക്ക്​ മുന്നറിയിപ്പ്​ നൽകി. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്​. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്​ച വരെയും കര്‍ണാടക തീരത്ത് ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ്​ വീശാനിടയുണ്ട്​. ബുധനാഴ്​ച രാത്രി 11.30 വരെ കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Rain will be heavy in the state for the next five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.