സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴയിൽ കുറവുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മേയ്‌ ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മേയ്‌ ഏഴിന് ന്യൂനമർദ്ദമായും മേയ്‌ എട്ടോടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനാണ് സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

Tags:    
News Summary - Rain will reduce in the state from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.