തിരുവനന്തപുരം: ശ്രീകാര്യം ആർ.എസ്.എസ് കാര്യവാഹക് രാജേഷിെൻറ കൊലപാതകത്തിൽ 11 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് പ്രതികളെ അഞ്ച് ദിവസത്തേക്കും ഒമ്പതാം പ്രതി സജു കുര്യനെ 24 മണിക്കൂറുമാണ് -തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. അതേസമയം പന്ത്രണ്ടാംപ്രതി വിഷ്ണു മോഹന് കോടതി ഉപാധികളോടെ ജാമ്യംനൽകി.
ഒന്നുമുതൽ എട്ടുവരെ പ്രതികളായ മണിക്കുട്ടൻ, വിജിത്ത്, പ്രമോദ്, എബി, വിപിൻ, സിബി, ബിജു എന്ന ഷൈജു, അരുൺ, പത്തും പതിനൊന്നും പ്രതികളായ മോനി, ബായി എന്ന രതീഷ് എന്നിവരെയാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കേസിലെ 10 പ്രതികളെയും ഏഴ് ദിവസത്തേക്കാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി അംഗീകരിച്ചില്ല.
കൊലപ്പെട്ട രാജേഷ് വിഷ്ണുവിനെ മർദിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നും സംഭവത്തിന് ശേഷം പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യമൊരുക്കി കൊടുത്തത് വിഷ്ണുവാണെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും തെളിവുകളുടെ അഭാവത്തെ തുടർന്ന് കോടതി വിഷ്ണുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. അതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടാക്രമിച്ച അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെ ഈ മാസം നാല് വരെ റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. വിധി തിങ്കളാഴ്ച പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.