മന്ത്രിയായി രാജേഷിന്‍റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: സ്പീക്കർ സ്ഥാനം രാജിെവച്ച എം.ബി. രാജേഷ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിഞ്ജ ചെയ്യും. രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങ്. സ്പീക്കർ സ്ഥാനത്തേക്ക് എ.എൻ. ഷംസീർ എത്തും.

സെപ്റ്റംബർ 12നോ 13നോ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാൻ നിയമസഭ സമ്മേളിക്കും. സ്പീക്കറെ നിയമസഭയാണ് തെരഞ്ഞെടുക്കുക. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയാൽ വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താനാണ് ആലോചിക്കുന്നത്.

15ാം കേരള നിയമസഭയുടെ ആറാമത് സമ്മേളനം ഇതുവരെ പ്രൊറോഗ് ചെയ്തിട്ടില്ല. അതിനാൽ പുതിയ സമ്മേളനം ഇതിനായി വിളിച്ചുചേർക്കേണ്ടതില്ല. നിലവിലെ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ സമ്മേളിച്ച് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാകും.നിയമസഭയിലെ കക്ഷി നിലയനുസരിച്ച് ഷംസീറിന് അനായാസം വിജയിക്കാം. സ്പീക്കർ എം.ബി. രാജേഷ് രാജിവെച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് ചുമതല.

Tags:    
News Summary - Rajesh will be sworn in as a minister tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.