തിരുവനന്തപുരം: കസ്റ്റഡി മരണം സംബന്ധിച്ച മാധ്യമം റിപ്പോർട്ട് സഭയിൽ. നെടുങ്കണ് ടം വിഷയത്തിലെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ നോട്ടീസ് ഉന്നയിച ്ച ഷാഫി പറമ്പിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാധ്യമം റിപ്പോർട്ട് സഭയി ൽ ഉദ്ധരിക്കുകയായിരുന്നു. ഇൗ സർക്കാറിെൻറ കാലത്ത് പ്രത്യക്ഷമായും പേരാക്ഷമായും പൊലീസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചത് 32 പേരാണെന്നും കസ്റ്റഡി മരണം ഏഴാണെന്നും മാധ്യമത്തിെൻറ വ്യാഴാഴ്ചയിലെ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഷാഫി പറഞ്ഞു.
പൊലീസ് ക്രൂരതമൂലം ജീവൻ നഷ്ടമായ കുഞ്ഞുമോൻ കുണ്ടറ, വിനായകൻ പാവറട്ടി, സാബു പെരുമ്പാവൂർ, വിക്രമൻ മാറനല്ലൂർ, രജീഷ് തൊടുപുഴ, സുമി, ബിച്ചു കഞ്ഞിക്കുഴി, അപ്പുനാടാൻ വാളിയോട്, സന്ദീപ് കാസർകോട്, ഉനൈസ് പിണറായി, അനീഷ് കളിയിക്കാവിള, സ്വാമിനാഥൻ കോഴിക്കോട്, നവാസ് കോട്ടയം എന്നീ പേരുകളും ഷാഫി പരാമർശിച്ചു.
ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കൊല്ലപ്പെട്ട ചില പേരുകൾ ഇവിടെ പരാമർശിക്കുന്നത് കണ്ടുവെന്നും ഹനീഫ അടക്കമുള്ളവരുടെ പേരുകൾ എന്താണ് പറയാത്തതെന്നും പ്രതിപക്ഷത്തോട് ചോദിച്ചു. ഇറങ്ങിപ്പോക്കിന് മുമ്പ് സംസാരിച്ച ചെന്നിത്തല ‘മാധ്യമം’ ചൂണ്ടിക്കാണിച്ച വിഷയമാണ് ഷാഫി പരാമർശിച്ചതെന്ന് വിശദീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട് 32 മരണവും ഏഴ് കസ്റ്റഡി മരണവുമാണ് ഉണ്ടായത്. ഷാഫി പറമ്പിലല്ല ഇത് പറഞ്ഞത്. മാധ്യമം പത്രമാണ്- ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.