അതിർത്തികൾ അടച്ചതിനെതിരെ രാജ്​മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവിൽ കേരളത്തെ കർണാടകവുമായി ബന്ധിപ്പിക്കുന്ന അത ിർത്തിയിലുള്ള നാഷണൽ ഹൈവേ 66 ഉൾപ്പെടെയുള്ള റോഡുകളും മറ്റ് ഉൾനാടൻ റോഡുകളും കർണാടക സർക്കാർ അടച്ചതിനെ ചോദ്യം ചെയ് ത്​ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സുപ്രീംകോടതിയെ സമീപിച്ചു.

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ വഴിയാണ് പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയിൽ ഇന്ന് ഫയൽ ചെയ്തത്. കർണാടക സർക്കാർ റോഡുകൾ ബ്ലോക്ക് ചെയ്തതിനാൽ കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ സപ്ലൈയും കേരളത്തിലെ, പ്രത്യേകിച്ചും കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് മംഗലാപുരം അടക്കമുള്ള കർണാടകത്തിലെ ആതുര ശുശ്രൂഷ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും തടസ്സമുണ്ടായിട്ടുണ്ട്​.

ഇത് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷക്കുള്ള അവകാശം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

മാത്രമല്ല നാഷണൽ ഹൈവേകൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്വത്താണ്, അവ ബ്ലോക്ക് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി വാദിച്ചു.

Tags:    
News Summary - rajmohan unnithan suprem court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.