കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന കേസിൽ താൻ നിരപരാധിയാണെന്ന് തെളിഞ് ഞാൽ രാജ്മോഹൻ ഉണ്ണിത്താൻ പാർലമെൻറ് അംഗത്വം രാജിെവക്കുമോയെന്ന് ആരോപണ വിധേയനായ കുണ്ടറ സ്വദേശി പൃഥ്വിര ാജ്. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണിത്താനുമായി നല്ല ബന്ധത്തിലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽനിന്ന് മത്സരിച്ചപ്പോഴാണ് പരിചയപ്പെട്ടത്.
ലോക്സഭ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിെൻറ അടുത്ത ദിവസം രാവിലെ കാസർകോട്ടേക്ക് പുറപ്പെടുമ്പോൾ തെൻറ ൈകയിൽനിന്ന് വായ്പയായി അഞ്ചുലക്ഷം വാങ്ങി. പിന്നീട് കാസർകോട്ട് പ്രചാരണ സമയത്ത് പണം തിരികെ ചോദിച്ചപ്പോൾ ഉണ്ണിത്താനും സഹോദരനും ചേർന്ന് അപമാനിച്ചു. ഉണ്ണിത്താന് വിവിധ കേന്ദ്രങ്ങളിൽനിന്ന് യഥേഷ്ടം ഫണ്ട് ലഭിച്ചിരുന്നു. പ്രമുഖ ജ്വല്ലറിയിൽനിന്ന് ഫണ്ട് ലഭിച്ചു. ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കൊല്ലം ഡി.സി.സിയിൽനിന്ന് ചുമതലപ്പെടുത്തിയിരുന്ന നടുക്കുന്നിൽ വിജയനായിരുന്നു. ഉണ്ണിത്താെൻറ സഹോദരനും മകനും ഒപ്പമുണ്ടായിരുന്നു.
ഉണ്ണിത്താെൻറ നിർദേശപ്രകാരം ജ്വല്ലറിയിൽ ആദ്യം പോയി സംസാരിച്ചത് താനായിരുന്നു. എന്നാൽ, വൈകീട്ട് മകനെ വിട്ട് പണം കൈപ്പറ്റി. അവഗണിക്കുന്നുവെന്ന തോന്നലിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് നാട്ടിൽ തിരികെ എത്തിയ ശേഷം പണം തിരികെ കിട്ടുന്നതിനായി വിളിച്ചു. തെൻറ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന്, താൻ ഭാര്യയുടെ ഫോണിൽനിന്ന് വിളിച്ച് ക്ഷുഭിതനായി സംസാരിച്ചു. പിന്നീട് ഭാര്യയുടെ ഫോണിലേക്ക് ഉണ്ണിത്താെൻറ ഗുണ്ടകൾ വിളിച്ച് അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.
ഇൗ വിഷയത്തിൽ ഭാര്യ രമാദേവി കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകി. തുക താൻ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉണ്ണിത്താൻ കേസ് കൊടുത്തത് ഇതിെൻറ പ്രതികാരത്തിലാണ്. താൻ കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.