കൊച്ചി: ലോക്സഭാംഗമായിരിക്കെ ജോസ് കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നും സത്യപ്രതിജ്ഞ തടയണമെന്നും ഹൈകോടതിയിൽ ഹരജി. എം.പിയായി 2019 ജൂൺ വരെ കാലാവധി ശേഷിക്കുേമ്പാൾ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ നാമനിർദേശ പത്രിക നൽകിയത് ശരിയായ നടപടിയല്ലെന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നോബിൾ മാത്യുവാണ് ഹരജി നൽകിയത്.
ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഹരജി തീർപ്പാകുന്നതുവരെ രാജ്യസഭാംഗമാകാൻ േജാസ് കെ. മാണിയെ അനുവദിക്കരുതെന്നും ലോക്സഭാംഗം ഇല്ലാതാകുന്നതോടെ കോട്ടയം മണ്ഡലത്തിെൻറ കാര്യത്തിൽ എന്ത് ബദൽ സംവിധാനമാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
രാജ്യസഭ അധ്യക്ഷൻ, കേന്ദ്രസർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എന്നിവരെ കൂടി എതിർകക്ഷിയാക്കിയാണ് ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.