മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കണ്ണടച്ചിരുട്ടാക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പഠിക്കുക എന്നത് വിദ്യാർഥികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് അനുവദിക്കേണ്ടത് രണ്ടാം എൽ.ഡി.എഫ് സർക്കാറിന്‍റെ കടമയായിരുന്നു. പ്രശ്നപരിഹാരമായില്ലെങ്കിൽ ലീഗ് തന്നെ സമരത്തിനിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഒഴിവുവരുന്ന രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെയാണ്. സീറ്റിൽ ആരാണെന്നുള്ളത് സമയമാകുമ്പോൾ തങ്ങൾ പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വടകരയിൽ സർവകക്ഷിയോഗം ചേരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കാഫിർ പ്രയോഗമാണ് വടകരയിൽ രംഗം വഷളാക്കിയത്. പ്രയോഗം നടത്തിയത് ആരെന്ന് പൊലീസും സർക്കാരും പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.