വെള്ളറട: അമ്പൂരി രാഖി വധക്കേസിൽ പ്രതികൾ കൊലക്ക് ഉപയോഗിച്ച കയർ കണ്ടെത്തി. മൂന്നാം പ്രതിയായ ആദർശുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലക്ക് ഉപയോഗിച്ച കയർ, മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്ത മൺവെട്ടി, പിക്കാസ് എന്നിവ പൊലീസ് കണ്ടെടുത്തത്. ഒന്നാംപ്രതി അഖിലിെൻറ വീട്ടുപരിസരത്തു നിന്നാണ് ഇവ കണ്ടെത്തിയത്.
രാഖി ഉപയോഗിച്ചിരുന്ന ചെരുപ്പും ആദർശ് പൊലീസിന് കാണിച്ചുകൊടുത്തു. രാഖിയുടെ ഹാൻഡ് ബാഗും വസ്ത്രവും കണ്ടെത്താനായിട്ടില്ല. ഇത് കത്തിച്ചുകളഞ്ഞുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയെങ്കിലും അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൊണ്ടി മുതലുകൾ പൂർണമായും എടുക്കാതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുനൽകാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ആറുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.