ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർശെൽവത്തെ കേരള മുഖ്യമന്ത്രിയാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാെൻറ ട്വീറ്റ്. കേരള മുഖ്യമന്ത്രി ഒ. പന്നീർശെൽവവും സംഘവുമായി ഡൽഹി ജൻപഥിലെ തെൻറ വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് പാസ്വാൻ ട്വീറ്റ് ചെയ്തത്. അബദ്ധം തിരിച്ചറിഞ്ഞതിനെ തുടർന്ന് മന്ത്രി ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കേരളത്തിെൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായും ഇക്കാര്യം ആവശ്യപ്പെട്ട് രാംവിലാസ് പാസ്വാനെ കണ്ടിരുന്നതായും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.