മനുഷ്യശരീരത്തിലെ പഞ്ചേന്ദ്രിയങ്ങൾ പൂർണമായും പരിമിതികൾക്കകത്ത് പ്രവർത്തിക്കുന്നതാണ്. അതുവഴിമാത്രം മനുഷ്യന് ഇതര ജീവജാലങ്ങൾക്കില്ലാത്ത സിദ്ധിവിശേഷം ആർജിക്കാനാവില്ല. മനുഷ്യൻ കീഴടക്കിയ ഇതരജന്തുക്കളുടെപോലും ശേഷി പലകാര്യത്തിലും മനുഷ്യനില്ല. കാക്കക്ക് കാഴ്ചശക്തിയും ഉറുമ്പിന് ഘ്രാണശക്തിയും പൂച്ചക്ക് കേൾവിശക്തിയും ഉണ്ട്.
ഇന്ദ്രിയാതീതമായ സിദ്ധിയുടെ ബലത്തിലാണ് മനുഷ്യൻ പ്രപഞ്ചത്തിെൻറ കേന്ദ്രകഥാപാത്രമാവുന്നത്. അപ്പവും അന്നവുംകൊണ്ട് പര്യാപ്തമാവുന്ന ശാരീരികപരതക്കപ്പുറത്തെ ആധ്യാത്മികതലമാണ് മനുഷ്യെൻറ മാറ്റും മാറ്റവും. ഈ രണ്ട് മേഖലകളുടെ വ്യവസ്ഥാപിതമായ സംയോജനമാണ് ഇസ്ലാമിക തത്ത്വശാസ്ത്രത്തിെൻറ ഉള്ളടക്കം. സാധ്യമായ അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും തീർപ്പുകളാണ് മനുഷ്യയുക്തി. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഭാവനകൾക്കപ്പുറം വികസിക്കാൻ മനുഷ്യെൻറ സ്വതന്ത്രചിന്തക്ക് ശേഷിയുണ്ടാവില്ല.
പ്രാചീനകാലത്ത് ഭൂമി പരന്നതാണെന്ന്, കടലിനപ്പുറം കരയില്ലെന്ന്, കണ്ണ് തീരുന്നതിനപ്പുറത്തേക്ക് സഞ്ചരിച്ചാൽ പാതാളത്തിൽ പതിച്ചുപോവുമെന്ന് ഒക്കെ പറഞ്ഞത് അക്കാലത്തെ സ്വതന്ത്രവാദങ്ങളായിരുന്നു. അവയഖിലം തെറ്റാണെന്ന് മനുഷ്യന് ബോധ്യമായത് അനുഭവങ്ങൾ വികസിച്ചപ്പോഴായിരുന്നു. അമൂർത്തവും അഗോചരവുമായ യാഥാർഥ്യങ്ങൾക്ക് അതീതമായ സിദ്ധാന്തങ്ങൾ അവാസ്തവമാണെന്ന് പറയുന്ന ഇന്നത്തെ സ്വതന്ത്രചിന്ത എത്രത്തോളം മുൻധാരണകളുടെ അടിമത്തത്തിലായിരുന്നുവെന്ന് നാളെ അവെൻറ അനുഭവങ്ങൾ വികസിക്കുമ്പോൾ ബോധ്യമാവും.
മതത്തിെൻറ വഴിയാണ് ശാസ്ത്രീയം. മനുഷ്യെൻറയും പ്രകൃതിയുടെയും പരമാവധി സാധ്യതകളിലേക്കാണ് മതം ചിന്തയെ സ്വതന്ത്രമാക്കുന്നത്. മുൻധാരണകൾക്കപ്പുറം ബൗദ്ധികപ്രളയമാണെന്ന അൽപത്തം അശാസ്ത്രീയവാദമാണ്. മനുഷ്യെൻറ ജ്ഞാനമാധ്യമങ്ങളുടെ പരിമിതി അവരുടെ ധാരണകൾക്കും ഉണ്ടാവും. അവിടെയാണ്, മനുഷ്യാതീതമായ നിയന്ത്രണങ്ങൾ പ്രസക്തമാവുന്നത്.
കയറൂരിപ്പായുന്ന ശാസ്ത്രമുന്നേറ്റങ്ങളും കമ്പോളപ്രേരണകളായ ലാഭലോഭങ്ങളുമാണ് ഇന്ന് മനുഷ്യകുലത്തെ അതിഗ്രസിച്ച കോവിഡ്-19 എന്ന യാഥാർഥ്യം അക്കാര്യം കൂടുതൽ സ്ഥിരീകരിക്കുന്നു. മനുഷ്യൻ കേവലം ശാസ്ത്രജീവിയല്ല, ധാർമികജീവിയാണ് എന്ന മഹത്തായ പാഠമാണ് റമദാൻ പകരുന്ന പാഠങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.