കോഴിക്കോട്: മാസപ്പിറവി ദർശിക്കാത്തതിനാൽ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരായ മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി, കെ.വി. ഇമ്പിച്ചഹമ്മദ് ഹാജി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങൾ, ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവർ അറിയിച്ചു. വ്യാഴാഴ്ച റമദാന് ഒന്ന് ആയിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് മദനി നേരത്തെ അറിയിച്ചിരുന്നു.
റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു. ഇതു സംബന്ധിച്ച് പാളയം ജമാഅത്തിൽ കൂടിയ യോഗത്തിൽ മുണ്ടക്കയം ഹുസൈൻ മൗലവി, സക്കീർ ഹുസൈൻ മണക്കാട് വലിയപള്ളി, കരമന ഇമാം റഹ്മത്തുല്ല മൗലവി അൽ ഹാദി, വഴുതക്കാട് ഇമാം ഉബൈദ്, മെഡിക്കൽ കോളജ് ഇമാം അയ്യൂബ് മൗലവി, ഷിബ്ലി മൗലവി, മസ്ജിദ് റഹ്മ ഇമാം അബ്ദുൽ ഖാദർ മൗലവി, ശാസ്തമംഗലം ഇമാം ഷാഫി ഖാസിമി, മുരുക്കുംപുഴ ഇമാം ഷഹീർ മൗലവി, ശാസ്തമംഗലം ഇമാം ഹാഫിസ് ഷാഫി ഖാസിമി, കുമാരപുരം ഇമാം അബ്ദുൽ ജലാൽ തുടങ്ങിയവർ പെങ്കടുത്തു.
വ്യാഴാഴ്ച റമദാൻ വ്രതമാരംഭിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് തിരുവനന്തപുരം സെൻട്രൽ ജുമാമസ്ജിദിൽ ചേർന്ന ഖാദിമാരുടെയും ഇമാമുമാരുടെയും സംയുക്തയോഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.