ഭക്ഷ്യാവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയ കുപ്പത്തൊട്ടികൾ മുഹമ്മദലിക്കെന്നും ഒരാവേശമായിരുന്നു. പകൽ മുഴുവൻ വ്രതമെടുത്തവനെപ്പോലെ കഠിനമായ വിശപ്പുമായി രാത്രിയെ കാത്തിരിക്കും. നഗരപാതകളിലെ തിരക്കൊഴിയുന്ന നേരങ്ങളിൽ കുപ്പത്തൊട്ടിയായിരുന്നുഅവെൻറ ശരണം. പ്രായം അമ്പതിനോടടുത്തുവരും. വീടെവിടെയെന്നറിയില്ല. കുടുംബത്തെക്കുറിച്ച് ചോദിച്ചാൽ ഉമ്മ ആശുപത്രിയിൽ പ്രസവിക്കാൻ പോയതാെണന്നാണ് മറുപടി.
മുഹമ്മദലിയെ പോലെ മനോനില തെറ്റി മനസ്സിെൻറ സന്തുലിതാവസ്ഥയെന്ന നൂൽപാലത്തിലേറാൻ വെമ്പുന്ന ഇരുപത്തഞ്ചുകാരൻ ജെയ്സൺ, മുപ്പതിലെത്തിയ ബാബു, ഉണ്ണികൃഷ്ണൻ മുതൽ 65 വയസ്സുകാരനായ ജോസഫുൾപ്പെടെ 75 ലേറെ അശരണരുടെ ആശാകേന്ദ്രമാണ് മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ പ്രവർത്തിക്കുന്ന ‘ആകാശപ്പറവകൾ’. സി.എം.െഎ സന്യാസി സമൂഹത്തിനു കീഴിൽ 2006ൽ പ്രവർത്തനമാരംഭിച്ചതാണ് ഇൗ സ്ഥാപനം.
വീടുകളിൽ ഭാരമായിമാറിയ മനോരോഗികൾ, ലഹരിക്കടിപ്പെട്ടവർ, മേൽവിലാസമില്ലാതെ നാട്ടിലലയുന്നവർ തുടങ്ങി പലകാരണങ്ങളാൽ സമൂഹത്തിൽ അന്യവൽക്കരിക്കപ്പെട്ട ‘ആകാശപ്പറവകെള’ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഇവിടെ മതഭേദങ്ങളില്ല, ജാതി^ഭാഷാ വ്യത്യാസമില്ല... സമൂഹം തിരസ്കരിച്ച ഇൗ ഹതഭാഗ്യരെ തണലും തലോടലും നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നു.
വിൻെസൻറ് അച്ചനാണ് കഴിഞ്ഞ നാലു വർഷമായി ഇതിെൻറ ചുമതലക്കാരൻ.
സ്ഥാപനത്തിെൻറ നടത്തിപ്പിൽ മുസ്ലിം ഭൂരിപക്ഷകേന്ദ്രമായ വെട്ടത്തൂരിലെ ഗ്രാമവാസികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സ്നേഹവും പിന്തുണയും ഏറെ സന്തോഷം പകരുന്നതായി അച്ചൻ പറയുന്നു. ദാനധർമങ്ങൾക്ക് ഏറെ പുണ്യം ലഭിക്കുന്ന റമദാനിൽ ദയാവായ്പ് ഒന്നുകൂടി ഉൗഷ്മളമാകും. പലരും നോമ്പു തുറക്കുള്ള പഴങ്ങളും ഭക്ഷണസാധനങ്ങളുമായി കുടുംബമൊന്നിച്ച് വരും. പ്രദോഷ സമയത്തെ ബാങ്ക് വിളിക്കായുളള ആ കാത്തു നിൽപും ശേഷം അന്തേവാസികൾക്കൊപ്പമ ിരുന്നുള്ള നോമ്പുതുറയും പകരുന്ന നിർവൃതി വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.