മദ്യപിച്ച് എഴുന്നേൽക്കാനാകാതെ ട്രാക്കിൽ രണ്ടു പേർ; ലോക്കോ പൈലറ്റിന്‍റെ നിർണായക ഇടപെടൽ, ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി

മദ്യപിച്ച് എഴുന്നേൽക്കാനാകാതെ ട്രാക്കിൽ രണ്ടു പേർ; ലോക്കോ പൈലറ്റിന്‍റെ നിർണായക ഇടപെടൽ, ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി

ആലുവ: മദ്യപിച്ച് എഴുന്നേൽക്കാൻ കഴിയാതെ ട്രാക്കിൽ കിടന്ന് രണ്ടു പേർ. ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാർ വരെ പോകുന്ന ഷാലിമാർ എക്സ്പ്രസിനു മുന്നിലാണ് ഇവർ കിടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഇരുവരും ട്രാക്കിൽ കിടക്കുന്നത് ലോക്കോ പൈലറ്റ് കാണുകയായിരുന്നു. ട്രെയിൻ എൻജിൻ എമർജൻസി ബ്രേക്ക് ചെയ്ത് നിർത്തിയെങ്കിലും ട്രാക്കിൽ കിടക്കുന്നവരുടെ മുകളിലാണ് എൻജിൻ നിന്നത്. ലോക്കോ പൈലറ്റ് അൻവർ ഹുസൈനും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ ട്രാക്കിൽ നിന്നും മാറ്റുകയായിരുന്നു. രണ്ടുപേർക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല. റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Two people on the track who were drunk and couldn't get up; Loco pilot's decisive intervention, train stopped and rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.