റമദാൻ എന്ന് കേൾക്കുേമ്പാൾ മനസ്സിൽ ഒാർമ വരുന്നത് കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് രാജാസ് ബോഡിങ് സ്കൂൾ ജീവിതമാണ്. ഉച്ചവരെയാണ് ക്ലാസ്. നേരേത്ത എണീക്കുന്നതിനാൽ പഠനത്തിനും മറ്റും കൂടുതൽ സമയം കിട്ടും. രാവിലെ എണീക്കുന്നത് ഇഷ്ടമാണ്. എല്ലാവരും വളരെ സജീവമാകുന്ന സമയമാണ് നോമ്പുകാലം. തറാവീഹിന് പോകുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും പെരുന്നാൾ കാത്തിരിക്കുന്നതും എല്ലാം നല്ല ഒാർമയാണ് സമ്മാനിക്കുന്നത്. ഹോസ്റ്റലിൽനിന്ന് രാത്രിയിൽ പള്ളിയിൽ പോകാൻ അനുമതി നൽകും.
ചിലപ്പോൾ പള്ളിയിൽ ഉറങ്ങും. ചെറുപ്പകാലത്ത് രണ്ടിലും മൂന്നിലും പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ച മാത്രമാണ് നോെമ്പടുത്തത്. േഹാസ്റ്റൽ മെസിൽ ഒരുമിച്ച് നോമ്പ് തുറക്കുന്നതും അത്താഴത്തിന് ഒരുമിച്ച് ഇരിക്കുന്നതും സൗഹൃദം പുതുക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള വേദിയാണ്. പഠനവും പ്രാക്ടിക്കലുമായി സജീവമായതിനാൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് പഠനകാലത്ത് നോമ്പുകാലമാണെന്ന് അറിയില്ല. രോഗികൾ കുറയുന്ന സമയമാണ് നോമ്പുകാലം. അത്യാവശ്യ രോഗികൾ മാത്രമാണ് ഹോസ്പിറ്റലിൽ വരുന്നത്. നോമ്പ് തുറക്കുന്നതിന് അരമണിക്കൂർ മുമ്പ് കോളജ് ഗ്രൗണ്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കുക.
വീട്ടിൽ ഉമ്മ സ്കൂൾ ടീച്ചറാണ്. രാവിലെ പോയാൽ വൈകീട്ടാണ് വരുന്നത്. സ്വന്തം നാടായ കുറ്റ്യാടിയിൽ നോമ്പുതുറ സമയത്ത് പ്രധാന ഭക്ഷണം കുഞ്ഞിപ്പത്തലാണ്. കല്യാണം കഴിച്ച് മലപ്പുറത്ത് എത്തിയപ്പോൾ അത് പത്തിരിയായി. നോമ്പുതുറക്കാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കും. ബന്ധങ്ങൾ ഉൗട്ടി ഉറപ്പിക്കാൻ വളരെ സഹായകരമാണ് നോമ്പുതുറ. രാവിലെ മുതൽ വീട്ടിലെ ഒരുക്കം, ഭക്ഷണത്തിനുള്ള തയാറെടുപ്പ് എന്നിവയെല്ലാം ആേഘാഷത്തിെൻറ പ്രതീതിയാണ് സൃഷ്ടിക്കുക. നോമ്പ് അവസാനത്തിലാണ് വീട്ടിൽ നോമ്പുതുറ സംഘടിപ്പിക്കുക.
മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി സിവിൽ സർവിസ് അക്കാദമിയിൽ പഠിക്കുേമ്പാൾ രാവിലെ മൂന്നരക്ക് ബാങ്ക് വിളിക്കും. ഏഴരക്കാണ് മഗ്രിബ് ബാങ്ക്. നോമ്പുകാലത്ത് പകൽ ദൈർഘ്യം കൂടുതലാണെങ്കിലും തണുപ്പ് കാലാവസ്ഥയായതിനാൽ ക്ഷീണം തോന്നാറില്ല. അത്താഴത്തിനും നോമ്പുതുറക്കും ഭക്ഷണം ഹോസ്റ്റലിൽ തയാറാക്കിനൽകും. അക്കാദമിയിൽ നോമ്പിന് പ്രത്യേകമായി നൽകുന്ന യൂനാനി പാനീയമാണ് റൂഹ് അഫ്സ. നോമ്പിന് പ്രേത്യക ഉത്തരേന്ത്യൻ നോൺവെജ് കബാബ് പോലുള്ള ഭക്ഷണം കിട്ടും. ചോറ്, കറി, റൊട്ടി എന്നിവ അത്താഴത്തിന് ലഭിക്കും.
പെരുന്നാൾ പ്രഖ്യാപനം വന്നാൽ സേവിയ എന്ന സേമി വിഭവം ലഭിക്കും. മസൂറിയിൽ പരിശീലനസമയത്ത് യാത്രകൾ ചെയ്തിരുന്നു. യാത്രകളിൽ നോമ്പിന് ഒഴിവുണ്ട്. മാനസികമായും ശാരീരികമായും ശേഷിയില്ലെങ്കിൽ നോമ്പ് എടുക്കേണ്ട ആവശ്യമില്ല. അക്കാദമിയിൽ കായിക പരിശീലനസമയത്ത് രാവിലെ ആറു കിലോമീറ്റർ ഒാടണം. ട്രക്കിങ് ചെയ്യണം. പെരുന്നാളിന് പാചകം ചെയ്യാൻ എനിക്കും അനിയെൻറ ഭാര്യക്കുമാണ് ചുമതല. പാചകം എെൻറ ഹോബിയാണ്. പെരുന്നാളിന് ഉച്ചക്ക് ബിരിയാണി, പായസം എന്നിവ ഉണ്ടാക്കും. അയൽവാസികളെ വിളിക്കും.
അന്നാണ് ഭക്ഷണം കഴിച്ചാൽ ഏറ്റവും കൂടുതൽ പേർ അഭിപ്രായം പറയാൻ ലഭിക്കുന്നത്. ചിക്കൻ^മീൻ ബിരിയാണി, നെയ്പത്തിരി, കല്ലുമക്കായ, പായസം, ഇറച്ചി പത്തിരി, സമൂസ എന്നീ വിഭവങ്ങൾ ഉണ്ടാക്കും. പഴംെകാണ്ടും മുട്ടകൊണ്ടും എത്ര വ്യത്യസ്ത വിഭവങ്ങൾ മാപ്പിള ഭക്ഷണരീതിയിൽ ഉണ്ടാക്കാം. മനസ്സിന് സ്ട്രെസ് വരുേമ്പാൾ പാചകം ചെയ്യും. ആരെങ്കിലും കഴിച്ച് അഭിപ്രായം പറയുേമ്പാൾ മനസ്സിന് സംതൃപ്തിയാണ്.
തയാറാക്കിയത്: െക.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.