സകല ജീവികളും മരണത്തിെൻറ പരിസരത്തു ജീവിക്കുന്നവരാണെങ്കിലും ഭൂമിയിലെ ജീവിതത്തിന് കൃത്യമായി ആഴ്ചകളും മാസങ്ങളും അതിർത്തി നിർണയിച്ചിരിക്കുന്ന രോഗികളുടെ നോമ്പനുഭവങ്ങൾക്ക് മറ്റുള്ളവരുടേതിനെക്കാൾ തീക്ഷ്ണതയേറും. ശാരീരികാവശതമാനിച്ച് നോമ്പനുഷ്ഠിക്കരുതെന്ന് പറഞ്ഞാലും നോെമ്പടുക്കണമെന്ന നിർബന്ധ ബുദ്ധിയാണ് പലർക്കും. അസുഖത്തിൽനിന്ന് രക്ഷപ്പെടുന്നവർ കൂടുതൽ വിശ്വാസികളായി മാറുന്നതാണ് മുന്നനുഭവങ്ങൾ. മരുന്നിനേക്കാൾ വിശ്വാസവും സ്നേഹവും ഡോക്ടറോടായതിനാൽ നോമ്പുതുറക്ക് പലരും ബുക്ക് ചെയ്തു കഴിഞ്ഞു.
ഇഫ്താറിന് ക്ഷണിക്കുേമ്പാൾ അവർ ഒാർമപ്പെടുത്താറ് അടുത്ത നോമ്പിന് ക്ഷണിക്കാൻ ഇൗ ലോകത്തുണ്ടായിെല്ലങ്കിലോ എന്നായിരിക്കും. ജീവിതത്തിലെ അവസാനത്തെ നോമ്പായിരിക്കും തങ്ങളുേടതെന്ന് ഉറപ്പിച്ച ചിലരുണ്ട്. വേദനയിലൊളിപ്പിച്ചത് സങ്കടമായി പുറത്തു വരുേമ്പാൾ പലപ്പോഴും ക്ഷണം സ്വീകരിക്കും. മാറുന്നരോഗത്തെക്കാൾ കൂടുതൽ മാറാത്ത രോഗങ്ങളാെണന്ന യാഥാർഥ്യം നാം തിരിച്ചറിഞ്ഞിട്ടില്ല. ജീവിതത്തെ ഭയപ്പാടുകളില്ലാതെ നേരിടുന്നവർപോലും പതറിപ്പോകുന്നത് തെൻറ രോഗം ചികിത്സിച്ചാൽ മാറില്ലെന്ന തിരിച്ചറിവാണ്. അസുഖം പിടിപെട്ടാൽ ചിട്ടയായ ജീവിതം നയിക്കുന്നവരാണ് ഭൂരിഭാഗവും. നിർണായകഘട്ടങ്ങളിൽ വിലപേശൽ നടത്തുന്നവരുമുണ്ട്; അസുഖം മാറിയാൽ നല്ല ജീവിതം നയിക്കാമെന്ന് പ്രാർഥിക്കുന്നവർ.
കൈത്താങ്ങുകളില്ലാതെ നിവർന്നിരിക്കാനും നടക്കാനും കഴിയാതെ വീൽചെയറുകളിൽ ആജീവനാന്തം കുരുങ്ങിപോയ രോഗികൾക്ക് പരിചരണത്തിന് ആശ്രയമാകുന്നത് പലപ്പോഴും കൂടപ്പിറപ്പുകളല്ല അവധൂതരപ്പോെലയെത്തുന്ന, തമ്മിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മനുഷ്യരാണ്. മരണംകാത്തിരിക്കുന്ന രോഗികളെക്കാൾ ആധിയിൽ കഴിേയണ്ടിവരുക ഒറ്റപ്പാത്രത്തിലുണ്ടും ഒരുമിച്ചുറങ്ങിയും ആയുസ്സുപങ്കിടുന്നവർക്കാണ്. കുട്ടികൾക്ക് ശരിതെറ്റുകൾ ഇല്ലാത്തതിനാൽ മരണത്തിലേക്ക് പ്രവേശിക്കുന്നത് കുറ്റബോധമില്ലാതെയാണ്. പലപ്പോഴും അവർ ചോദിക്കുന്ന ചോദ്യം മരിച്ചാൽ സ്വർഗത്തിലെത്തുമോ എന്നാണ്. മാറാവ്യാധിയോട് മല്ലടിച്ച് മരണമടുത്തെന്നു തോന്നുന്ന പലരും അവസാനമായി ചില ആഗ്രഹങ്ങൾ പറയാറുണ്ട്; തെൻറ കുടുംബത്തിന് ആവുന്നത്ര ആശ്വാസം പകരണമെന്ന്, വിഷമങ്ങളിൽ കൂടെ നിൽക്കണമെന്ന്.
ഭൂമിവിടുന്നതിന് മുേമ്പയുള്ള ഒരു സ്വയംസമാധാനിക്കലാണത്. രോഗികൾ മൺമറഞ്ഞാലും ഏൽപിച്ച ഉത്തരവാദിത്തങ്ങളും കടമകളും ഒരുപരിധിവരെ നിറവേറ്റാൻ ശ്രമിക്കാറുണ്ട്. ഒരാൾക്ക് രോഗം വന്നാൽ ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അത് അനുഭവിക്കുകയാണ്. സാമ്പത്തിക സുരക്ഷിതത്ത്വമില്ലായ്മ പലപ്പോഴും ശാരീരികമായി തളർന്ന രോഗികളെ മാനസികമായും തളർത്തുന്നു. മരുന്നിനെക്കാൾ രോഗിക്ക് മാനസിക പിന്തുണയാണ് മരണക്കിടക്കയിൽ പ്രദാനം ചെേയ്യണ്ടത്. ജീവിതത്തിലെ അർഥപൂർണമായ നിമിഷങ്ങൾ വിരലുകളിൽ എണ്ണിയെടുക്കാൻ മാത്രമേയുള്ളൂവെന്നാണ് ഒറ്റപ്പെട്ട സമയങ്ങളിൽ പലരും വെളിപ്പെടുത്താറ്. മനുഷ്യജീവിതത്തിെൻറ നിസ്സാരതകളെ ചിത്രീകരിക്കുകയാണ് മുന്നിലുടെ കടന്നുപോയ പലരുടെയും ജീവിതം.
മരിക്കുന്നതിെൻറ തൊട്ടുമുന്നിലും പുഞ്ചിരിക്കാനുള്ള ഒരു സന്തോഷമുഹൂർത്തം ഉണ്ടാകുമെന്നും അത് വളരെ വിലപ്പെട്ടതാണെന്നും കരുതുന്നതിനാൽ ദീനക്കിടക്കയിൽപോലും ഒരോ നിമിഷത്തെയും ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പത്തും നാൽപതും വർഷം ആരോഗ്യത്തോടെ നടന്ന് ആഴ്ചകൾക്കുള്ളിൽ പൊടുന്നനെ രോഗിയായി മാറി മരണത്തിലേക്ക് കാലെടുത്തുവെക്കുേമ്പാൾ ചെയ്തുതീർക്കാനുള്ള വെമ്പലുകളും നഷ്ടബോധങ്ങളുടെ കൂട്ടിക്കിഴിക്കലുകളും മാത്രമാകുന്നു ഇവർക്ക് ജീവിതം. മരണം പ്രവചിച്ചുകിടക്കുന്നവരിലേക്ക് വിശ്വാസത്തിെൻറ നാളുകൾ മരുന്നിനുപോലും നൽകാനാവാത്ത ആശ്വാസം പകരും. കഴിഞ്ഞ നോമ്പിന് പൂർണാരോഗ്യത്തോടെ ജീവിച്ചിരുന്ന പലരും പൊടുന്നനെ അർബുദം പോലുള്ള മാരക രോഗങ്ങൾക്കടിപ്പെട്ട് ഇക്കുറിയത്തെ റമദാനെ കാത്തിരിക്കുേമ്പാൾ മറ്റുള്ളവർക്ക് ഒാർമപ്പെടുത്തൽ കുടിയാണത്.
രോഗത്തിെൻറ കടുത്ത വേദനകൾക്കിടയിൽ റമദാൻ കടന്നു വരുേമ്പാൾ ഇവരനുഭവിക്കുന്ന സന്തോഷം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്താറുണ്ട്. അവസാനനാളുകളിലെ സമ്മർദങ്ങൾക്കിടയിലും ആത്മീയജീവിതത്തെ മുറുകെപിടിക്കുന്നവരാണ് ഭൂരിഭാഗംപേരും. മരിച്ചേമതിയാകൂവെന്ന യാഥാർഥ്യത്തിലും ഒരുപാട് കാര്യങ്ങൾ ബാക്കികിടക്കുന്നുവെന്ന തോന്നലാണ് നോമ്പുകാലം ഒാർമെപ്പടുത്തുക. കഴിഞ്ഞവർഷത്തെ നോമ്പനുഭവങ്ങളിൽ ഒപ്പമുണ്ടായിരുന്ന പലരും ഇന്നില്ലെങ്കിലും അവരെക്കുറിച്ചുള്ള വിശ്വാസ ചിന്തകൾ വല്ലാതെ മനസ്സിനെ സ്പർശിച്ചിട്ടുണ്ട്. വേദനയിൽ പുളയുേമ്പാഴും ജീവിതം ശുദ്ധികരിക്കാൻ മനസ്സുവെച്ചവരാണ് അവരിൽ പലരും.
അറിയാതെപോലും ചെയ്ത തെറ്റുകളിലും കുറ്റബോധങ്ങളിലും നീറിത്തീരുേമ്പാഴും തിരുത്തലുകൾക്ക് അൽപംകൂടി സമയമന്വേഷിക്കുന്നവേളയിൽ ഒരു നോമ്പുകാലം ഇവരിൽ പ്രതീക്ഷകളുണർത്തുകയാണ്. പലരും അതിജീവിക്കുന്നത് മനോബലംകൊണ്ടുതന്നെയാണ്. കഴിഞ്ഞകാല നോമ്പനുഭവങ്ങളെ മുഴുവൻ ഒാർത്തെടുത്ത് ബന്ധുക്കളോടൊപ്പം പുതിയൊരനുഭവത്തിനുകൂടി തയാറെടുക്കുകയാണ് ഇവർ; ചിട്ടയായ ജീവിതത്തിലൂടെ എല്ലാറ്റിനെയും മറികടക്കാമെന്ന ഉത്തമവിശ്വാസത്തിൽ.
തയാറാക്കിയത്: എ. ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.