ജീവിതത്തിെൻറ ഏതോ സാഹചര്യങ്ങളിൽ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് കുറ്റബോധേത്താടെ ചിന്തിക്കുന്ന മനസ്സ് ഏതു വിശ്വാസിക്കുമുണ്ടാകും. അങ്ങനെ പാപമോചനം ആഗ്രഹിക്കുന്നവെൻറ മുന്നിൽ ഇസ്ലാം വാതിലുകൾ കൊട്ടിയടക്കുന്നില്ല. അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം’’ (വി.ഖു: 66:8). ഒരു കൃത്യം പാപമാണെന്ന് തിരിച്ചറിയുന്ന നിമിഷം അതിൽനിന്ന് വിരമിക്കണം. കുറ്റബോധത്തോടെ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് അതിൽനിന്ന് പിന്തിരിയണം.
ആ പാപത്തിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. മാത്രമല്ല, പ്രസ്തുത പാപത്തിെൻറ പ്രേരകങ്ങളിൽനിന്നു കഴിയുംവിധം മാറിനിൽക്കാൻ പരിശ്രമിക്കുകയും സൽക്കർമങ്ങളിൽ മുഴുകുകയും വേണം.ഏതു പാപിക്കും അല്ലാഹുവിനോട് നേരിട്ട് പാപമോചനത്തിന് അർഥിക്കാം. ആരുടെ മുന്നിലും കുമ്പസരിക്കേണ്ടതില്ല. ഏത് പാപങ്ങളിൽനിന്നും േമാചനത്തിനുള്ള സുപ്രധാന മാർഗം നിഷ്കളങ്കമായ പശ്ചാത്താപമാണ്. പാപങ്ങൾ ഗൗരവപൂർവം വീക്ഷിക്കപ്പെടണം. അത് നിസ്സാരമാക്കുന്നതും അവഗണിക്കുന്നതും പാപങ്ങളുടെ ആധിക്യത്തിനും തന്മൂലം ജീവിതനാശത്തിനും ഇടയാക്കും. പാപങ്ങളെ ചെറുത്, വലുത്, മഹാപാപങ്ങൾ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ടല്ലോ. ചെറുപാപങ്ങളാണെങ്കിൽപോലും അത് കുമിഞ്ഞുകൂടി പശ്ചാത്തപിച്ചുമടങ്ങാതെ വിറകിെൻറ ശേഖരം പോലെ അവശേഷിക്കുന്നത് നരകശിക്ഷക്ക് ഇടയാക്കുമെന്ന് പ്രവാചകൻ താക്കീത് ചെയ്തിട്ടുണ്ട്.
പശ്ചാത്തപിച്ചുമടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്. ‘‘നിശ്ചയം അല്ലാഹു പശ്ചാത്തപിക്കുന്നവരെയും വിശുദ്ധി പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2: 222). മുഹമ്മദ് നബി പറഞ്ഞു: ‘‘പകലിൽ പാപം ചെയ്തവെൻറ പശ്ചാത്താപം സ്വീകരിക്കാൻ രാത്രിയിൽ അല്ലാഹു കൈനീട്ടുന്നു. രാത്രിയിൽ പാപം ചെയ്തവെൻറ പശ്ചാത്താപം സ്വീകരിക്കാൻ പകലിൽ അല്ലാഹു കൈനീട്ടുന്നതാണ്. സൂര്യൻ പടിഞ്ഞാറുഭാഗത്തുനിന്ന് ഉദയം ചെയ്യുവോളം പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണ്’’ (മുസ്ലിം). പശ്ചാത്താപം സ്വീകരിക്കാമെന്ന് അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുേമ്പാൾ ഞാനിതാ പശ്ചാത്തപിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവർക്കും സത്യനിഷേധികളായി മരണപ്പെടുന്നവർക്കുമുള്ളതല്ല (വി.ഖു: 4: 17,18).
ജനങ്ങളോട് ചെയ്ത തെറ്റുകൾക്ക് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങിയാൽ മാത്രം േപാരാ.
അവരുടെ ബാധ്യതകൾകൂടി പരിഹരിക്കണം. ആരുടെയെങ്കിലും അഭിമാനത്തിന് ക്ഷതമേൽപിക്കുകയോ ദേഹോപദ്രവം ഏൽപിക്കുകയോ സമ്പത്തോ മറ്റോ തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ചും ബാധ്യതകൾ കൊടുത്തുവീട്ടിയും പ്രശ്നങ്ങൾ പരിഹരിച്ച് അല്ലാഹുവിനോട് ഖേദിച്ചുമടങ്ങണം. അതിൽ അലസതേയാ അഹങ്കാരമോ ദുരഭിമാനമോ നമ്മെ പിടികൂടിക്കൂടാ. ആത്മാർഥമായ പശ്ചാത്താപം^ തപിക്കുന്ന മനസ്സോടെ കൈകളുയർത്തിയുള്ള തൗബ^ മനസ്സിന് വിശുദ്ധിയും ജീവിതത്തിൽ ശാന്തിയും ഉപജീവനത്തിൽ വിശാലതയും നേരിടാൻ വിശ്വാസിയെ സഹായിക്കുന്നു. സർവോപരി സ്രഷ്ടാവിെൻറ സംതൃപ്തിയും പരലോകമോക്ഷവും കൈവരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.