പൂക്കോട്ടൂർ: ഒാരോ റമദാൻ വരുമ്പോഴും മുസ്ലിം മതവിശ്വാസികളെ പോലെ ആ മാസത്തെ വരവേൽക്കുന്ന ഒരാളാണ് പൂക്കോട്ടൂർ സ്വദേശിയും ഇതര മതസ്ഥനുമായ ശശിധരൻ. സഹോദര മതസ്ഥരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് മാത്രമല്ല നോമ്പ് തെൻറ ശരീരത്തിനും മനസ്സിനും അനുഭൂതിനൽകുന്ന ഒന്നാണെന്നും അതുകൊണ്ടുതന്നെ എല്ലാവർഷവും റമദാൻ ഒന്നു മുതൽ താൻ നോമ്പെടുക്കാൻ സജ്ജമാകാറുണ്ടെന്നും പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശിയായ അപ്പട വീട്ടിൽ ശശിധരൻ പറയുന്നു.
ആദ്യവർഷങ്ങളിൽ എല്ലാദിവസങ്ങളിലും നോമ്പെടുക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ മുഴുവൻ നോമ്പും എടുക്കാറുണ്ട്. ഇത് നാലു വർഷമായി തുടർന്നുപോരുന്നതാണെങ്കിലും ഇത്തവണ ശശിധരന് കൂട്ടായി ഭാര്യ രജനിയും നോമ്പെടുക്കുന്നുണ്ട്. ഭർത്താവിെൻറ ഈ പ്രവൃത്തി കഴിഞ്ഞവർഷങ്ങളിൽ നേരിട്ടനുഭവിച്ച് അറിഞ്ഞയാളാണ് താനെന്നും അതാണ് തന്നെ ഈ വർഷം മുതൽ നോമ്പെടുക്കാൻ പ്രേരിപ്പിച്ചതെന്നും രജനി പറയുന്നു.
ഒമ്പതു വർഷമായി അത്താണിക്കൽ കാരുണ്യകേന്ദ്രം പാലിയേറ്റിവ് മെഡിക്കൽ അസിസ്റ്റൻറാണ് ശശിധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.