ആരാധനകൾ ഭക്തിപൂർവമാകാൻ നിസ്വാർഥമായ മനസ്സും വിദ്വേഷമോ പകയോ ഇല്ലാത്ത ഹൃദയവുമാണ് വേണ്ടത്. സ്വകാര്യങ്ങൾ അറിയുന്ന ഭാര്യയും സ്വഭാവങ്ങൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളും നമ്മെ നന്മനിറഞ്ഞവരായി വിലയിരുത്തുന്നതിന് നാം നമ്മുടെ വീട്ടിൽ തന്നെ നല്ലജീവിതത്തിന് ശിലയിടണം.തിരക്കു നിറഞ്ഞ ഓട്ടങ്ങൾക്കിടയിൽ വീട്ടിൽ നാം എത്തുന്നില്ല. ഭാര്യയെ കാണുന്നത് ഏറെ വൈകിയിട്ട്. കുട്ടികളോട് സംസാരിക്കാനോ അവരുടെ വിശേഷങ്ങൾ അന്വേഷിക്കാനോ ശ്രദ്ധിക്കുന്നില്ല. നാമറിയാത്ത തീരുമാനങ്ങൾ അവരും അവർക്ക് പരിചയമില്ലാത്ത ഇടപാടുകൾ നമുക്കും പതിവായിത്തീർന്നതോടെ വലിയ അന്തരം രൂപപ്പെട്ടു.
മതം നിർദേശിച്ച കുടുംബവും നമ്മുടെ മുന്നേറ്റത്തിന് അനിവാര്യമായ ശക്തിയും സ്വപ്നമായി അവശേഷിച്ചു. അങ്ങാടികളിൽ യുവലോകം സംതൃപ്തി കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിൽ നമ്മുടെ മക്കൾ മുന്നിലെത്തി. സൽസ്വഭാവും അച്ചടക്കവും വീട്ടിൽനിന്ന് ലഭിക്കണം. അവ രണ്ടും അങ്ങാടിയിൽനിന്ന് ലഭിക്കുമെന്ന് സമൂഹം ധരിച്ചുവോ? സൃഷ്ടികൾ സ്രഷ്ടാവിലേക്ക് മടങ്ങാൻ നമ്മുടെ യുവാക്കൾ അങ്ങാടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങണമെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. ഏറ്റവും നല്ല കൂട്ടുകാരൻ പിതാവ്, ഏറ്റവും നല്ല കാൽച്ചുവട് മാതാവിേൻറത്. സുഹൃത്തുക്കളെക്കാൾ ബന്ധപ്പെട്ടവർ ജ്യേഷ്ഠാനുജന്മാർ. സൗഹൃദങ്ങൾ നാം ദുഷ്ടന്മാർക്ക് പകുത്തുനൽകിയപ്പോൾ ലഭിച്ചത് അധാർമികതയും കുത്തഴിഞ്ഞ സാമൂഹിക ജീവിതവും.
വീടുകൾ ഐശ്വര്യത്തിെൻറ തൊട്ടിലായി നിലനിർത്തണം. ദിവസവും കുടുംബാംഗങ്ങൾ സംഗമിക്കണം. കഥകൾ പറയണം. കേൾക്കുന്നതും കേൾപ്പിക്കുന്നതും നന്മകൾ മാത്രമാവണം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പരസ്പരം ഉപദേശിക്കണം. ‘അന്യനുയർച്ച കാണുമ്പോൾ ആനന്ദിക്കേണ്ടതാണു നീ. മഴക്കാറു വാനിലേറുമ്പോൾ മയിലാടുന്നു കൗതുകാരം...’ അയൽവീട്ടിലെ സുഹൃത്തിെൻറ പുരോഗതി സന്തോഷത്തോടെ കാണണം; ആഹ്ലാദിക്കണം. വീട്ടിൽ നമസ്കരിക്കുന്നത് പാപമല്ല. ദിവസവും ഏതാനും പ്രാർഥനകൾ വീട്ടിൽ തുടങ്ങണമെന്ന് മതം നിർദേശിച്ചിരിക്കുന്നു. മറ്റുള്ളവരെ കാണിക്കുന്ന ഒന്നും വീട്ടിൽ സംഭവിക്കുകയില്ല.
കുടുംബാംഗങ്ങളുടെ െക്രഡിറ്റ് ആരും ആഗ്രഹിക്കുകയില്ലല്ലോ? കുട്ടികൾ പ്രാർഥനകൾ പരിശീലിക്കുന്നു. ഭാര്യക്ക് നാം തണലായി കൂടുമ്പോൾ അവൾക്ക് എത്രമാത്രം ആനന്ദമുണ്ടാകും. വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്നതോടെ ഹോട്ടൽ ഭക്ഷണത്തോട് താൽപര്യം കുറയുന്നു. ഫാസ്റ്റ് ഫുഡുകളെക്കാൾ നൂറു മടങ്ങ് രുചി ഭാര്യയുണ്ടാക്കുന്ന വിഭവങ്ങൾക്കുതന്നെയാണ്. പുരയിടങ്ങളിൽനിന്ന് ലഭിക്കുന്ന കായ്കനികൾ പറിച്ചെടുക്കാൻ, ചെടികൾ നനക്കാൻ, വീടും പരിസരവും വൃത്തിയാക്കാൻ, സന്താനങ്ങളെ പരിപാലിക്കാൻ, അയൽക്കാരുമായി സന്തോഷം പങ്കിടാൻ ധാരാളം സമയം ലഭിക്കുന്ന ഈ സൗഭാഗ്യങ്ങൾ റമദാൻ ദിനരാത്രങ്ങൾക്ക് ചൈതന്യം വർധിപ്പിക്കുന്നു.
കോവിഡ് ശാപമല്ല. വിശ്വാസികൾക്ക് ഒന്നും ആക്ഷേപിക്കാനുള്ളതല്ല. നല്ലത് സംഭവിച്ചാൽ നന്ദി പ്രകടിപ്പിക്കുക. തിന്മകളും ദുരിതങ്ങളും സംഭവിച്ചാൽ ക്ഷമിക്കുക. കോവിഡിനെ പ്രതിരോധിക്കണം. പക്ഷേ, മരുന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ എന്തുമാർഗം? അകലം പാലിക്കുക, യാത്ര കുറക്കുക, റമദാനും വീടും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പ്രഭാതങ്ങൾ സൃഷ്ടിക്കുക. കഷ്ടപ്പെടുന്നവരോട് ദയ കാണിക്കുക. വിശപ്പിെൻറ വില അറിയുന്നത് റമദാനിലാണ്. സകാത്ത് കൊടുക്കുക, ദാനധർമങ്ങൾ വർധിപ്പിക്കുക. എല്ലാ മതങ്ങളിൽപെട്ട എല്ലാവർക്കും മതങ്ങളോട് വിധേയത്വം ഇല്ലാത്തവർക്കും നാം ഗുണം ചെയ്യുക. ‘ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുവിൻ, ആകാശത്ത് (ആധിപത്യം) ഉള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും.’
തയാറാക്കിയത്:
സുബൈർ പി. ഖാദർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.