കോഴിക്കോട്: സ്വദേശി-വിദേശി പഴങ്ങളാൽ റമദാൻ വിപണി സജീവമാവുന്നു. റമദാനെ വരവേൽക്കാൻ വിപണിയിൽ നാടൻ പഴങ്ങൾക്കൊപ്പം വിദേശ ഇനങ്ങളും എത്തി. ചൈനയിൽ നിന്നുള്ള ആപ്പിൾ, പിയർ, ന്യൂസിലൻഡിൽനിന്നുള്ള ഗാല, കിവി, യു.എസിൽനിന്നുള്ള ആപ്പിൾ, ഗ്രീൻ ആപ്പിൾ, റെഡ്ഗ്ലോബ് തുടങ്ങിയവയാണ് രാജ്യം കടന്നെത്തിയ വിരുന്നുകാർ. എന്നാൽ, ആളുകളുടെ പ്രിയ ഇനം ഇൗജിപ്ഷ്യൻ ഒാറഞ്ചാണ്.
കിലോക്ക് 95 രൂപ വിലയുള്ള ഇൗ ഒാറഞ്ചിന് ഇന്ത്യൻ ഒാറഞ്ചിെൻറ അതേ വിലയാണ്. വിലയിൽ മുമ്പൻ മാേങ്കാസ്റ്റിൻ പഴങ്ങളാണ്. കിലോയുടെ വില 420. യു.എസിൽനിന്നെത്തിയ റെഡ്ഗ്ലോബ് പഴങ്ങളാണ് തൊട്ടുപിന്നിൽ. വില 350 രൂപ. ഇറക്കുമതി ഇനങ്ങൾക്കാണ് ഏറെ പ്രിയമെങ്കിലും മാങ്ങ ഇനങ്ങൾക്ക് ഇപ്പോഴും നല്ല ഡിമാൻഡാണ്. മല്ലിക, സിന്ദൂരം, മൽഗോവ, വെങ്കലപ്പള്ളി എന്നിവയാണ് മാങ്ങകളിൽ വിപണിയിലെ താരങ്ങൾ. ചിലിയിൽനിന്നുള്ള പ്ലം, തായ്ലൻഡിൽനിന്നുള്ള ലോങ്ങൽ, വിവിധ മുന്തിരി ഇനങ്ങൾ, സപ്പോട്ട, ആപ്രിക്കോട്ട്, റംബൂട്ടാൻ, കൈതച്ചക്ക, തണ്ണിമത്തൻ എന്നിവയും വിപണിയിൽ സുലഭമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.