തിരുവനന്തപുരം: മതവികാരം ഇളക്കിവിട്ട് നാട്ടിലെ െഎക്യം തകർക്കാനാണ് ലവ് ജിഹാദ് വീണ്ടും എൽ.ഡി.എഫ് തെരെഞ്ഞടുപ്പ് പ്രചാരണവിഷയമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മതവിശ്വാസികളെ തമ്മിലടിപ്പിക്കാനാണ് ജോസ് കെ. മാണി ലവ് ജിഹാദ് വിഷയമാക്കിയത്.
വലിയൊരു വിഭാഗത്തിന് ഇക്കാര്യത്തിൽ ആശങ്കയുെണ്ടന്നത് ശരിയാണ്. പക്ഷേ തെരെഞ്ഞടുപ്പ് സമയത്ത് ഇത്തരം കാര്യങ്ങൾ അല്ല ഉന്നയിക്കേണ്ടത്. അത് മതധ്രുവീകരണത്തിനായി ബോധപൂർവം കൊണ്ടുവന്ന കാര്യമാണ്. ഇതിനെ മുഖ്യമന്ത്രി പിന്തുണക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്^ബി.ജെ.പി കൂട്ടുകെട്ട് എന്ന സി.പി.എം ആരോപണം ശുദ്ധഅസംബന്ധമാണ്. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം മുഴക്കി നടക്കുന്നവർ യു.ഡി.എഫിന് വോട്ട് നൽകുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. വർഗീയവാദികളുടെ വോട്ട് യു.ഡി.എഫിന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.