തിരുവനന്തപുരം: നിയമസഭ ചട്ടങ്ങൾ 130 അനുസരിച്ച് ഗവർണറെ പിൻവലിക്കാൻ താൻ നൽകിയ നോട്ടീസിൽ ഉറച്ചു നിൽക്കുന്നുവെന് ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് സംസ്ഥാന സർക്കാർ കൊണ്ടു വരേണ്ട പ്രമേയമായിരുന്നു. നിയമസഭയുടെ അന് തസിനെയും അഭിമാനത്തേയും ഗവർണർ ചോദ്യം ചെയ്തപ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട ആദ്യത്തെ ഉത്തരവാദിത്തം സഭാനേത ാവായ മുഖ്യമന്ത്രിക്കാണ്. അത് അദ്ദേഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. ഗവർണറെ പിൻവലിക്കണമെന്ന പ്രമേയത്തിന് പൊതുജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും പ്രമേയം ചർച്ച ചെയ്ത് പാസാക്കണെമന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സഭയുടെ അന്തസും അഭിമാനവും ഉയർത്തി പിടിക്കേണ്ട മുഖ്യമന്ത്രി അതിൽ പരാജയപ്പെട്ടപ്പോഴാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആ ഉത്തരവാദിത്തം താൻ ഏറ്റെടുത്തത്. സഭ എല്ലാവരുടേതുമാണ്. സഭാംഗങ്ങൾ ആരും ഓട് പൊളിച്ച് വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയെന്ന നിലയിൽ ജനവികാരമാണ് സഭ ഒറ്റക്കെട്ടായി പ്രകടിപ്പിച്ചത്. അതിനെ സഭയുടെ ഭാഗമായ ഗവർണർ തള്ളിപ്പറയുന്നത് ഔചിത്യക്കുറവും സഭയോടുള്ള അവഹേളനവുമാണ്. സഭയെ മാത്രമല്ല, ജനങ്ങളെ ഒന്നാകെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവഹേളിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
താൻ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്നും സർക്കാറും ഗവർണറും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നുമുള്ള മന്ത്രി എ.കെ. ബാലെൻറ പ്രസ്താവന സംശയകരമാണ്. ഗവർണറുടെ വിമർശനങ്ങളെ പൂമാലയായാണ് എ.കെ. ബാലൻ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.