കണ്ണൂരിൽ നടന്നത്​ ചുവപ്പ്​ ഭീകരതയുടെ തേർവാഴ്​ചയെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: ​കണ്ണൂരിൽ നടന്നത്​ ചുവപ്പ്​ ഭീകരതയുടെ തേർവാഴ്​ചയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ നിയമം കൈയിലെടുക്കുകയാണ്​ സി.പി.എം ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്​തമാക്കി. കണ്ണൂരിലെ യൂത്ത്​കോൺഗ്രസ്​ പ്രവർത്തക​​​െൻറ കൊലപാതകത്തി​​​െൻറ പശ്​ചാത്തലത്തിലാണ്​ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച്​ ചെന്നിത്തല രംഗത്തെത്തിയത്​. ഫേസ്​ബുക്കിലുടെയായിരുന്നു ചെന്നിത്തല വിമർശനം.

ചെന്നിത്തലയുടെ ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണരുപം

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകൾ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോൾ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകൻ എന്ന പേര് വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്.അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനൽ സംഘം അഴിഞ്ഞാടുന്നത്.ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികൾ ഇന്നലെ ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കി കളഞ്ഞത്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഹർത്താലാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക.സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.

ഷുഹൈബിന്റെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ ...

Tags:    
News Summary - Ramesh chennithala on congress murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.