നിയമസഭാ നടപടികളുമായി സഹകരിക്കും -ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികൾ തടസപ്പെടുത്തില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ മൂന്ന് എം.എൽ.എമാർ സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് എം.എൽ.എമാർ സഭക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയുണ്ടായി.

അതേസമയം, യു.​ഡി.​എ​ഫി​ന്‍റെ മൂ​ന്ന് എം.​എ​ൽ.​എ​മാ​രുടെ സ​ത്യ​ഗ്ര​ഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. ​വി.​എ​സ്. ശി​വ​കു​മാ​ർ, പാ​റ​യ്​​ക്ക​ൽ അ​ബ്​​ദു​ല്ല, എ​ൻ. ജ​യ​രാ​ജ്​ എ​ന്നി​വ​രാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ​ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​ത്. രാവിലെ ചെന്നിത്തല എം.എൽ.എമാരെ സന്ദർശിച്ചിരുന്നു.

ഇന്നലെ രാത്രി സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ എം.എൽ.എമാരെ സന്ദർശിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ നിയമസഭാ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - ramesh chennithala kerala assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.