തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രവും കേരളവും ഭരിക്കുന്നവർ കേസ് അട്ടിമറിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബി.ജെ.പി ബന്ധമുള്ളവരിലേക്കാണ് അന്വേഷണം നീളുന്നത്. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. . സി.പി.എമ്മും ബി.ജെ.പിയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു. അന്വേഷണത്തിെൻറ ഭാവിയെന്താകുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്ത് ഇരുന്ന സന്ദർഭങ്ങളിൽ ഇവരെല്ലാം സ്വീകരിച്ച നിലപാടുകൾ എന്തായിരുന്നെന്ന് പിന്തിരിഞ്ഞ് നോക്കണം. സോളാർ കേസ് ഉണ്ടായ സന്ദർഭത്തിൽ രാവിലെ കുമ്മനം പറയുന്ന കാര്യം ഉച്ചക്ക് ശേഷം പിണറായി വിജയൻ പറയുമായിരുന്നു. ഇവർ തമ്മിൽ രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന് ഞങ്ങളാരും അന്ന് പറഞ്ഞില്ല.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും വേട്ടയാടിയും നിലക്ക്നിർത്താൻ നോക്കുകയാണ്. ഇത് രണ്ടും നടന്നില്ലെങ്കിൽ പരസ്യം കൊടുത്ത് വശത്താക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. പത്ത് പരസ്യം കൊടുത്താൽ ചാക്കിൽ വീഴുന്നവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ എന്ന ഓർമ്മ സർക്കാറിന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങാത്ത നട്ടെല്ലുള്ള മാധ്യമപ്രവർത്തകരുടെ ചരിത്രമാണ് കേരളത്തിനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.