വോട്ടർപ്പട്ടികയുടെ ശുദ്ധീകരണമാണ് കമീഷൻ ആദ്യം ചെയ്യേണ്ടത് -ചെന്നിത്തല


തിരുവനന്തപുരം: വോട്ടർപ്പട്ടിക വെബ് സൈറ്റിൽ ലഭ്യമാണെന്നും ചോർത്തേണ്ട കാര്യമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടർമാരെ ചേർത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. പാവപ്പെട്ട താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇരട്ട വോട്ട് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍ ഒളിച്ചുകളിക്കുകയാണ്. നാലര ലക്ഷം വ്യാജ വോട്ടർമാരുടെ വിശദാംശങ്ങൾ കൈമാറിയിട്ട് കമീഷൻ കണ്ടില്ലെന്ന് നടിച്ചു. 38,000 വ്യാജ വോട്ടുകൾ മാത്രമുള്ളൂവെന്ന് പറഞ്ഞ് കബളിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ നൽകിയ വോട്ടർപ്പട്ടികയിൽ നിന്നാണ് വ്യാജ വോട്ടർമാരെ കണ്ടെത്തിയത്. വോട്ടർപ്പട്ടികയുടെ ശുദ്ധീകരണം നടത്തുകയാണ് കമീഷൻ ആദ്യം ചെയ്യേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്ന് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - Ramesh Chennithala react to Crime branch inquiry in Double Vote Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.