എൽ.ഡി.എഫ് ദുർബലമായി; ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

എൽ.ഡി.എഫ് ദുർബലമായെന്നും സി.പി.എം ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ഒരാളുടെ കയ്യിൽ നിന്ന് പോലും പരാതി വാങ്ങിയിട്ടില്ല. നവകേരള സദസില്‍ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമതിയും കൊള്ളയും ധൂർത്തും നടത്തുന്നതാണോ നവകേരളമെന്നും ചെന്നിത്തല ചോദിച്ചു. സർക്കാർ സംവിധാനത്തി​െൻറ ദുരുപയോഗത്തിലൂടെയാണ് നവകേരള സദസിന് ആളുകളെ എത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

നവ കേരള സദസി​െൻറ ബഹിഷ്കരണം യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല. ലീഗ് എം.എൽ.എയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. പിണറായി ലീഗ് എം.എൽ.എയുടെ പേര് പറഞ്ഞത് തന്ത്രമാണ്. എൽ.ഡി.എഫിന് പരാജയ​ം മണത്ത് തുടങ്ങി. അത് കൊണ്ടാണ് ലീഗി​െൻറ പുറകെ പോകുന്നത്. ലീഗ് ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala said that LDF is weak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.