ന്യൂഡൽഹി: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും അതിന്റെ പേരിൽ വലിയ എതിർപ്പുകളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. നാലായിരം കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും ഇത്തരം ആരോപണങ്ങളെ നേരിട്ടു അതിജീവിച്ചുമാണ് ഉമ്മൻ ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
വിഴിഞ്ഞം പദ്ധതി സഫലമാകുന്ന സന്തോഷത്തിനിടയിലും ഇടുങ്ങിയ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ കൊണ്ട് സർക്കാർ പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ തെറ്റാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്തരം സർക്കാർ ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയെന്നത് കീഴ്വഴക്കമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കെ. കരുണാകരന്റെ കാലത്ത് രുപപ്പെട്ട ഈ ആശയത്തിന്റെ തുടക്കം കുറിച്ചത് എം.വി. രാഘവൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായിരിക്കുമ്പോഴാണ്. പിന്നിട് വന്ന സർക്കാറുകൾ ഇതിനായ ശ്രമം നടത്തിയെങ്കിലും പദ്ധതിക്ക് ഒരു കരാറുണ്ടാക്കി പ്രവർത്തനം തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. 4000 കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച് അതിന്റെ ജൂഡീഷ്യൽ കമ്മീഷനെ വച്ച ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതാരും മറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.