'കേരളത്തിന് മെഡൽ ലഭിക്കാത്തതിന് കാരണം ഐ.എ.എസ്-ഐ.പി.എസ് പോര്'

തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയൽ സമർപ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകൾ നഷ്ടമായത്. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്‍റെ ഓഫിസിൽ കെട്ടിക്കിടന്നു. ഐ.എ.എസ്-ഐ.പി.എസ് പോരാണ് ഫയൽ നീങ്ങാത്തിന് കാരണx. ഈയവസ്ഥ കേരളത്തിന് നാണക്കേടാണെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍നിന്നുള്ളവർക്ക് പൊലീസ് മെഡൽ ലഭിക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ (www.mha.nic.in) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മെഡലുള്ളതായി പറയുന്നില്ല. അവാര്‍ഡിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഒക്ടോബര്‍ 26ന് മുമ്പ് കൈമാറണമെന്ന് സെപ്റ്റംബര്‍ 28ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി കത്തുകള്‍ അയച്ചിട്ടും കേരളത്തില്‍നിന്ന് പ്രതികരണമുണ്ടായില്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 11നാണ് സംസ്ഥാനങ്ങളുടെ പട്ടിക അന്തിമപരിശോധനക്കായി കേന്ദ്രം എടുത്തത്. ഇതിനു തലേന്നാള്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള  പട്ടിക ലഭിച്ചതെന്നും അധികൃതര്‍ പറയുന്നു. 

Tags:    
News Summary - ramesh Chennithala slams home department for not getting police medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.