തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പദ്ധതിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പാർട്ടി നിലപാട് എം.എം ഹസൻ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായ നിലപാട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു.
അതിരപ്പിള്ളിയിലെ പദ്ധതി പ്രദേശത്ത് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചെന്ന് വൈദ്യൂതി മന്ത്രി എം.എം മണി നിയമസഭയിൽ അറിയിച്ചതോടെയാണ് പദ്ധതി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.