കേരളത്തിലുള്ളത് ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി -ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് യു.ഡി.എഫ്. ഇതിന് അദ്ദേഹം തയാറാകുന്നില്ളെങ്കില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടാന്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെടാനും മുന്നണി യോഗം തീരുമാനിച്ചു. നോട്ട് പ്രതിസന്ധിക്ക് 50 ദിവസത്തിനകം പരിഹാരം കാണുമെന്ന വാഗ്ദാനം പാലിക്കാന്‍ സാധിച്ചിട്ടില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണമേഖല പൂര്‍ണമായും സ്തംഭിച്ചു.  ഇത്രയേറെ പ്രതിസന്ധിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഗാലറിയില്‍ ഇരുന്ന് കളി കാണുകയാണ്. ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിലുള്ളത്. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണ്. മുഖ്യമന്ത്രിക്ക് വകുപ്പിന്‍െറ  നിയന്ത്രണം നഷ്ടപ്പെട്ടു. ബി.ജെ.പി നല്‍കുന്ന പരാതിയനുസരിച്ച് യു.എ.പി.എ ചുമത്തുന്ന പൊലീസ്, പാവങ്ങളെ ലോക്കപ്പില്‍ പീഡിപ്പിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു.ഭരണത്തിലത്തെി ഏഴുമാസമായിട്ടും അരിവിതരണത്തിലെ പ്രതിസന്ധിക്ക് മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കെ.എസ്.ആര്‍.ടി.സിയിലും റേഷന്‍ വിതരണത്തിലും പ്രതിസന്ധി രൂക്ഷമായിട്ടും മുഖ്യമന്ത്രി ഇടപെടുന്നില്ല. വരള്‍ച്ച മുന്നൊരുക്കമൊന്നും  ഇതേവരെ ഉണ്ടായിട്ടില്ല.  

അനിശ്ചിതത്വത്തിലേക്ക് ജനങ്ങളെ തള്ളിവിട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ യു.ഡി.എഫ് സംഘടിപ്പിക്കും. അഞ്ചിന് യു.ഡി.എഫ് നിയന്ത്രണത്തിലെ ജില്ലാസഹകരണബാങ്ക് പ്രസിഡന്‍റുമാരുടെ യോഗവും 18ന്  സഹകാരികള്‍ രാജ്ഭവന്‍ പിക്കറ്റിങ്ങും നടത്തും. 24ന് കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യും. യു.ഡി.എഫിന്‍െറ സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. നാല് പ്രചാരണജാഥകളും  നടത്തും. ഇതിന്‍െറ നടത്തിപ്പിന് എം.എം. ഹസന്‍ കണ്‍വീനറായി ഉപസമിതി രൂപവത്കരിച്ചു. സമരങ്ങള്‍ക്ക് മുന്നോടിയായി പ്രതിപക്ഷനേതാവിന്‍െറയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തില്‍ ജില്ലതല യു.ഡി.എഫ് യോഗങ്ങള്‍ ചേരും.

ഈമാസം ഏഴ്-എറണാകുളം, എട്ട്- പത്തനംതിട്ട, ഇടുക്കി , ഒമ്പത്- തൃശൂര്‍, 10-തിരുവനന്തപുരം, 13- കൊല്ലം, 15-കോട്ടയം, ആലപ്പുഴ,16- കാസര്‍കോട്, വയനാട്, കണ്ണൂര്‍ ,17-മലപ്പുറം, കോഴിക്കോട്, 21- പാലക്കാട് എന്നിങ്ങനെയാണ് ജില്ലതല യോഗങ്ങള്‍. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് മുന്നണിവിട്ടുപോയതോടെ ജില്ല യു.ഡി.എഫ് ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ഉണ്ടായ അഞ്ച് ഒഴിവുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായും ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - ramesh chennithala udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.