വണ്ടിപ്പെരിയാർ കേസിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതി സി.പി.എം അനുഭാവി ആയതുകൊണ്ട് പ്രോസിക്യൂഷനും പൊലീസും ഒത്തു കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ട വിധിയുടെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അതിനാൽ തന്നെ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും ചെന്നത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Ramesh Chennithala wants Chief Minister to apologize in Vandiperiyar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.