സര്‍ക്കാരിന് ത​േൻറടമുണ്ടെങ്കിൽ മോഹന്‍ ഭഗവതിനെതിരെ  കേസെടുക്കണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം:സര്‍ക്കാരിന് ത​േൻറടമുണ്ടെങ്കിൽ ആര്‍.എസ്​.എസ്​ മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ആവശ്യപ്പെട്ടു.   

പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ കഴിഞ്ഞ സ്വാതന്ത്ര ദിനത്തിനാണ് ചട്ടം ലംഘിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ ദേശീയ പതാകയുയര്‍ത്തിയത്. ജില്ലാ  കളക്റ്ററുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ അന്ന് നടപടിയെടുക്കാതെ ജില്ലാ കളക്റ്ററെ സ്ഥലം മാറ്റുകയാണുണ്ടായത്.  

ഇപ്പോള്‍ മാനേജര്‍ക്കും, പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.  

ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആർ.എസ്​.എസ്​ എന്നും  പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്. അത് കൊണ്ടാണ് മോഹന്‍ ഭഗവതിനെതിരെ  കേസെടുക്കാതെ   മാനേജര്‍ക്കും, പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്ത്  മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 

Tags:    
News Summary - Ramesh chinnithala on Mohan bhagavat-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.