തൃശൂരില വീഴ്ച പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തൃശൂരില യു.ഡി.എഫിന്റെ വീഴ്ച പരിശോധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരൻ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിലേക്ക് നീങ്ങുന്നത് അപ്രതിക്ഷിതമാണ്. തൃശീരിലെ പ്രശ്നങ്ങൾ കോൺഗ്രസ് പരിശോധിക്കും. ബി.ജെ.പിയും - സി.പി.എമ്മും തമ്മിൽ സംസ്ഥാനത്ത് ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണവിരുദ്ധ വികാരം നല്ലപോലെ ഉപയോഗിക്കനായി.

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. 1000 പേരുടെ അഭിപ്രായമെടുത്ത് 10 ലക്ഷം വോട്ട് നിലപാട് നിശ്ചയിക്കാനാവില്ല. എൻ.ഡി.എക്ക് 400 സീറ്റ് കിട്ടുമെന്ന പ്രവചനം ഇപ്പോൾ തെറ്റിയില്ലേ. മഹാരാഷ്ട്രയിലെ വിജയത്തിലും അഭിമനിക്കാൻ കഴിയും. മഹാരാഷ്ട്രയിൽ മുന്നണിയെ ഭദ്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Ramesh said that he will check the fall in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.