രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറിനിൽക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ലൈംഗികാരോപണത്തില്‍ രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്‌ സർക്കാർ എന്തിനാണ് പൂഴ്ത്തിവെച്ചത് എന്ന് അറിയില്ല. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പുറത്തുവിടണം. എല്ലാവരും സംശയത്തിന്റെ നിഴലിൽ നിർത്തേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാർഹമാണ്. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നാണ് അമ്മ സംഘടനയും പറയുന്നത്. അമ്മ സംഘടന അങ്ങനെ പറയുമ്പോൾ സർക്കാർ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ആരെയൊക്കെയോ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ഒരു നടപടിയും എടുക്കാൻ പോകുന്നില്ല. ഒളിച്ചുകളി നടത്തുകയാണ്. സ്വമേധയാ കേസ് എടുക്കാനും അന്വേഷണം നടത്താനും സർക്കാരിന് സാധിക്കും. മന്ത്രി സജി ചെറിയാൻ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കാത്തത് എന്തുകൊണ്ടെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

Tags:    
News Summary - Ranjith should step down from the position of the chairman of the film academy - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.