പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗണേഷ്

റാന്നിയിലെ സ്‌ഫോടനം ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നെന്ന് നിഗമനം: അസം സ്വദേശിയുടെ നില അതീവഗുരുതരം

റാന്നി: റാന്നി പോസ്റ്റാഫീസിനു സമീപം അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ അസം സ്വദേശി ഗണേഷിന്‍റെ (28) നില ഗുരുതരമായി തുടരുന്നു. പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. സംഭവം നടന്ന കെട്ടിടത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന ഉഗ്രസ്ഫോടനത്തിൽ ഒറ്റക്ക് താമസിച്ചിരുന്ന ഗണേഷിന് ഗുരുതര പരിക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് ഗണേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇന്ന് ഗണേഷിന്‍റെ മൊഴി രേഖപ്പെടുത്തും.

റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനൽ ചില്ലും തകർന്നു. റാന്നിയിലെ ടയർ കട ജീവനക്കാരനാണ് ഗണേഷ്.

Tags:    
News Summary - Ranni explosion was caused by a leaking gas cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.