ഇടുക്കി: ലൈംഗികാരോപണ വിധേയനായ യുവനേതാവിനെ പാർട്ടി അംഗത്വത്തിൽനിന്ന് ഒരുവർ ഷത്തേക്ക് പുറത്താക്കാൻ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനം. എസ്.എഫ്.ഐയുടെയ ും ഡി.വൈ.എഫ്.ഐയുടെയും ജില്ല സെക്രട്ടറിയായിരുന്ന പാർട്ടി ജില്ല കമ്മിറ്റി അംഗമായ ഉടു മ്പൻചോലയിൽനിന്നുള്ള നേതാവിനെ പുറത്താക്കാനുള്ള ശിപാർശ ജില്ല കമ്മിറ്റി അംഗീകരിച ്ചു.
വിദ്യാർഥി-യുവജന സംഘടനകളുടെ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന നേതാവിനെതിരെ സ്ത്രീകളോടുള്ള മോശം ഇടപെടൽ സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിച്ചത്.
അതിനിടെ പരസ്ത്രീബന്ധം ആരോപിച്ച് ഭാര്യയും രംഗത്തെത്തി. തന്നെ ദേഹോപദ്രവം ഏൽപിക്കുന്നെന്നും പരാതിപ്പെട്ടു.
ജില്ല നേതൃത്വത്തിന് പരാതി നൽകി നടപടി സ്വീകരിക്കാൻ വൈകിയതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എന്നിവരെ നേരിൽകണ്ട് പരാതി നൽകിയതോടെ ഉടൻ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു. ശിക്ഷാനടപടി നേരിട്ട നേതാവ് എസ്.എഫ്.െഎ നേതാവായിരുന്നപ്പോഴും ലൈംഗിക ആരോപണം നേരിട്ടിരുന്നു. ഇതേ ജില്ല കമ്മിറ്റി അംഗത്തിനെതിരെ സ്ത്രീകളുടെ പരാതി ഉയർന്നുവരുകയും താക്കീതിലൊതുക്കുകയും ചെയ്തിരുന്നു.
പാർട്ടി ജില്ല നേതൃത്വത്തിലെ പ്രമുഖനുമായി നേതാവിനുള്ള അടുത്ത ബന്ധം പല നടപടികളിൽനിന്നും രക്ഷിക്കുകയായിരുന്നു. എസ്.എഫ്.െഎയിൽനിന്ന് ഡി.വൈ.എഫ്.െഎയിലേക്കും പിന്നീട് പാർട്ടി ജില്ല നേതൃത്വത്തിലേക്കും ഇദ്ദേഹത്തിെൻറ വളർച്ച അതിശയിപ്പിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.