കോഴിക്കോട്: 14 വയസ്സുകാരെന ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. പനമരം പൊയിലിൽ പരക്കുനി കെ.പി. മനോജിനെ(35)യാണ് പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമം) പ്രകാരമുള്ള കോഴിക്കോെട്ട പ്രത്യേക കോടതി ജഡ്ജി കെ. സുഭദ്രാമ്മ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് കൊല്ലം കൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യയിൽ നിന്ന് 50,000 രൂപ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.
2016ൽ നാദാപുരത്തിനടുത്തായിരുന്നു സംഭവം. തകർന്ന വീടുകളുടെ നിർമാണത്തിന് കരാറുകാരനൊപ്പം നാദാപുരത്ത് വന്ന പ്രതി സ്കൂൾ അവധിദിവസം മിഠായിവാങ്ങാൻപോയ കുട്ടിയെ വാടക വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. റോഡിൽ കരഞ്ഞ് നിന്ന കുട്ടിയെ അയൽവാസികൾ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പ്രകൃതിവിരുദ്ധപീഡനത്തിനും പോക്സോ നിയമ പ്രകാരവും ഏഴ് കൊല്ലം വീതം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നാണ് കോടതി നിർദേശം. പ്രോസിക്യൂഷനായി 15 സാക്ഷികളെ വിസ്തരിച്ച കേസിൽ 12 രേഖകൾ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.