പേരാമ്പ്ര (കോഴിക്കോട്): പന്തീരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറൽ പനി ബാധിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറസ് സ്റ്റഡീസിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തുന്നു. ഏത് വൈറസാണ് ബാധിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല എന്ന് വിദഗധ സംഘം അറിയിച്ചു. സ്ഥലത്തു നിന്ന് ശേഖരിച്ച സാമ്പിളുകൾ പുെന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയക്കുെമന്ന് സംഘം അറിയിച്ചു.
ആശങ്ക വേണ്ട ഒരു അവസ്ഥയും നിലവിൽ പ്രദേശത്തില്ലെന്ന് മെഡിക്കൽ സംഘത്തിെൻറ തലവൻ ഡോ. അരുൺ കുമാർ പറഞ്ഞു. ആരോഗ്യമന്ത്രി കെ.െക ശൈലജ ഇന്ന് സ്ഥലം സന്ദർശിക്കും. 30 ഒാളം കുടുംബങ്ങൾ പ്രദേശത്തു നിന്ന് മാറിത്താമസിച്ചിട്ടുണ്ട്.
വളച്ചുകെട്ടിയിൽ മൂസയുടെ മക്കളായ സാബിത്ത് (23), സ്വാലിഹ് (26), ഇവരുടെ പിതൃസഹോദരനായ വളച്ചുകെട്ടിയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) എന്നിവരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. മൂസയും സ്വാലിഹിെൻറ ഭാര്യ ആത്തിഫയും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. മൂസ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിലാണ്. ആത്തിഫയെ ശനിയാഴ്ച പുലർച്ച എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, മരിച്ചവരുടെ ബന്ധുവും അയൽവാസിയുമായ നൗഷാദ്, സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ജനി എന്നിവരെ പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം ശ്രദ്ധയിൽപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ കടിയങ്ങാട് അവലോകന യോഗം നടത്തി. ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി 107 പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. ഞായറാഴ്ചയും സൂപ്പിക്കടയിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.